‘200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, നടിയും മോഡലുമായ ലീന മരിയ പോൾ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

ഇരുപത്തിയൊന്നോളം കേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെ ഒരു ബിസിനസുകാരന്റെ ഭാര്യയിൽ നിന്ന് 200 കോടി തട്ടിയെടുക്കാൻ സഹായിച്ചതിന് മലയാളി നടിയായ ലീന മരിയ പോളിനെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റവിഭാഗം അറസ്റ്റ് ചെയ്തു. ഹസ്ബൻഡ്‌സ് ഇൻ ഗോവ, പ്രേതമുണ്ട് സൂക്ഷിക്കുക തുടങ്ങിയ സിനിമകളിൽ ലീന മരിയ അഭിനയിച്ചിട്ടുണ്ട്.

ഇത് കൂടാതെ ബോളിവുഡ് ചിത്രമായ മദ്രാസ് കഫേ, തമിഴ് ചിത്രമായ ബിരിയാണി തുടങ്ങിയ സിനിമകളിലും ലീന മരിയ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം സുകേഷ് ചന്ദ്രശേഖറുമായി പ്രണയത്തിലാവുക ആയിരുന്നു. പിന്നീട് കാമുകിയ്ക്ക് ഒപ്പം ധാരാളം കുറ്റങ്ങൾ സുകേഷ് ചന്ദ്രശേഖർ ചെയ്തിട്ടുണ്ട്.

പുതിയ സംഭവത്തിൽ മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവീന്ദർ മോഹൻ സിംഗിന്റെ ഭാര്യ അദിതി സിംഗിനെ കബളിപ്പിക്കാൻ ലീന ചന്ദ്രശേഖറിനെ സഹായിച്ചതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ നിയമ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥയായി വേഷമിട്ട ഒരാൾ ആ സമയത്ത് ജയിലിൽ കിടന്ന ഭർത്താവിന് ജാമ്യം നൽകാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു.

പകരം പണം നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഈ കാര്യം അദിതി സിംഗ് പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 7-ന് കേസ് രജിസ്റ്റർ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൂലി കേസ് ഉൾപ്പെടെ 21 കേസുകളിൽ പ്രതിയായ ചന്ദ്രശേഖർ അദിതി സിംഗിനെ വിളിച്ച് ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. നടി ലീനയും അറസ്റ്റിലാകുന്നത് ഇതാദ്യമല്ല.

CATEGORIES
TAGS Leena Maria Paul