‘ഏത് വേഷത്തിൽ വന്നാലും ഹോട്ട് ആണല്ലോ!! ഷോർട്സിൽ ഞെട്ടിച്ച് നടി ദീപ്തി സതി..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി തിളങ്ങിയ താരമാണ് നടി ദീപ്തി സതി. നീന എന്ന ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ദീപ്തി മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളുകൂടിയാണ്. ധാരാളം സിനിമകളിൽ ചുരുങ്ങിയ വർഷംകൊണ്ട് ദീപ്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

ദീപ്തിയ്ക്ക് ഒരുപാട് ആരാധകർ കൂടാനുള്ള ഒരു കാരണം സോഷ്യൽ മീഡിയയിലെ ഫോട്ടോഷൂട്ടുകൾ കൊണ്ടാണ്. ഗ്ലാമറസ് വേഷത്തിൽ വിദേശ രാജ്യങ്ങളിലെ മോഡലുകളെ പോലെ തിളങ്ങാറുണ്ട് ദീപ്തി. ഏത് തരം വേഷത്തിൽ വന്നാലും ദീപ്തിയ്ക്ക് അത് ചേരുമെന്നത് വേറെയൊരു സത്യം. ദീപ്തി തന്റെ പുതിയ ഷൂട്ടിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ ജനിച്ചുവളർന്ന മുംബൈയിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

അദ്വൈത് വൈദ്യ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നീല ഷോർട്ട് ജീൻസും വെള്ള മിനി ടോപ്പുമിട്ട് ഹോട്ട് ലുക്കിൽ തന്നെയാണ് ഈ തവണയും ദീപ്തി തിളങ്ങിയത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. മലയാള സിനിമയിലെ ഫാഷൻ റാണിയായി ദീപ്തി മാറി കഴിഞ്ഞുവെന്ന് ഒരുപാട് പേർ കമന്റും ഇട്ടിട്ടുണ്ട്. മറാത്തി ഭാഷയിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജിന് ഒപ്പമുള്ള ഗോൾഡാണ് ദീപ്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരു ചെറിയ വേഷത്തിലാണ് അതിൽ ദീപ്തി അഭിനയിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ സാവിത്രി എന്ന റോളിൽ ഗംഭീര പ്രകടനമായിരുന്നു ദീപ്തി കാഴ്ചവച്ചിരുന്നത്. ദീപ്തിയുടെ അമ്മ മലയാളിയാണെങ്കിലും അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയാണ്. പക്ഷേ താരത്തിന്റെ കുടുംബം താമസിച്ചിരുന്നത് മഹാരാഷ്ട്രയിലായിരുന്നു.