‘പഴയ സച്ചിനെ അറിയാത്ത സുശീല ആകെ മാറി, ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നടി ശ്രിന്ദ..’ – ഫോട്ടോസ് വൈറൽ

സിനിമയോടുള്ള ഇഷ്ടം കൊണ്ട് സഹസംവിധായകയായി ജോലി ചെയ്തു തുടങ്ങുകയും പിന്നീട് അഭിനയത്തിലേക്ക് കൈ വെക്കുകയും മലയാളത്തിലെ ഈ കാലഘട്ടത്തിൽ മികച്ച കോമഡി അഭിനയത്രിയായി തിളങ്ങുകയും ചെയ്ത താരമാണ് നടി ശ്രിന്ദ. 1983 എന്ന സിനിമയിലെ സച്ചിനെ അറിയാത്ത സുശീല എന്ന നാട്ടിൻപുറത്ത് കാരിയായ നായികയായി അഭിനയിച്ച ശേഷമാണ് ശ്രിന്ദ ശ്രദ്ധനേടുന്നത്.

ഫോർ ഫ്രണ്ടസ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ശ്രിന്ദ, 22 ഫെമയിൽ കോട്ടയം, തട്ടത്തിൻ മറയത്ത്, അന്നയും റസൂലും, ആർട്ടിസ്റ്റ്, നോർത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. അത് കഴിഞ്ഞാണ് 1983-യിൽ നായികയായി അഭിനയിക്കുന്നത്. 2014, 2015 വർഷങ്ങളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് സ്ഥാനം ഉറപ്പിക്കുകയും ചെയ്തു താരം.

ജോജു അഭിനയിച്ച് ഈ വർഷമിറങ്ങിയ ഇരട്ടയാണ് ശ്രിന്ദയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ എത്തും മുമ്പ് വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം വേർപ്പെടുത്തിയിരുന്നു. ഒരു മകനും താരത്തിനുണ്ട്. ശ്രിന്ദയ്ക്ക് ഒപ്പാണ് മകൻ. പിന്നീട് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് 2018-ൽ ശ്രിന്ദ മറ്റൊരു വിവാഹം കഴിച്ചു. സംവിധായകനായ സിജു എസ് ബാവയുമായിട്ടാണ് ശ്രിന്ദ വിവാഹിതയായത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രിന്ദ ഇപ്പോഴിതാ കറുപ്പ് ഔട്ട് ഫിറ്റിൽ തിളങ്ങിയ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. പാർവതി പ്രസാദാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാറാ മേക്കോവറാണ് ശ്രിന്ദയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. എവിടേയോ ഒരു മൊണാലിസയെ പോലെയുണ്ടെന്ന് സംവിധായകനായ തരുൺ മൂർത്തി കമന്റും ഇട്ടിട്ടുണ്ട്. ഭീഷ്മയിലെ സഹതാരം അനഘയും കമന്റ് ഇട്ടിട്ടുണ്ട്.


Posted

in

by