ഈ വർഷം ഇറങ്ങിയതിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ വലിയ വിജയമായി തീർന്ന ചിത്രമായിരുന്നു വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിച്ച ഹൃദയം. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരായിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചത്. ദർശനയ്ക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഹൃദയത്തിലേത്.
ഹൃദയത്തിൽ നായികയായി അഭിനയിച്ചതോടെ കൂടാതെ അവസരങ്ങൾ ദർശനയെ തേടിയെത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ വിനീത് കുമാർ “അയാൾ ഞാനല്ല” എന്ന സിനിമയ്ക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന “ഡിയർ ഫ്രണ്ട്” എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയാണ് ദർശന. ടോവിനോ തോമസാണ് സിനിമയിൽ നായകനാകുന്നത്.
മോഹൻലാൽ നായകനായ തന്മാത്രയിൽ അദ്ദേഹത്തിന്റെ മകന്റെ റോളിൽ അഭിനയിച്ച അർജുൻ ലാലും സിനിമയിൽ ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഒരു ടീസർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ടോവിനോ, ദർശന, അർജുൻ എന്നിവരെയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ടീസർ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
സിനിമ പക്ഷേ അങ്ങനെയാണോ എന്ന് വ്യക്തമല്ല. അർജുൻ ലാലാണ് സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാൾ. ഷറഫു, സുഹാസ് എന്നിവരാണ് മറ്റു രണ്ടുപേർ. ഷൈജു ഖാലിദാണ് ക്യാമറാമാൻ. ഹാപ്പി ഹാവേഴ്സ് എന്റെർറ്റൈന്മെന്റിന്റെയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.