‘ചിപ്പിക്കും രഞ്ജിത്തിനും 23ാം വിവാഹ വാർഷികം! സിനിമ സെറ്റിൽ ആഘോഷിച്ച് ഇരുവരും..’ – മധുരം നൽകി മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പേര് ഇതുവരെ ഇട്ടില്ലെങ്കിലും മോഹൻലാലിൻറെ 360-മതെ ചിത്രം എന്ന ലേബലിലാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ അന്നൗൻസ് ചെയ്തില്ലെങ്കിലും ആരാധകർ ഏറെ ആവേശത്തിലാണ്. മോഹൻലാലിൻറെ വ്യത്യസ്തമായ കഥാപാത്രം കാണാൻ കഴിയുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

സിനിമയുടെ സെറ്റിൽ വച്ച് മോഹൻലാൽ തന്റെ ജന്മദിനം ആഘോഷിച്ചതിന്റെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വലിയ വൈറലായി മാറിയിരുന്നു. അറുപത്തിനാലാം ജന്മദിനത്തിൽ സിനിമയുടെ നിർമ്മാതാവായ രഞ്ജിത്ത് പ്രതേക പരിപാടി തന്നെ നടത്തിയിരുന്നു. സഹപ്രവർത്തകരും അണിയറപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ചുകൊണ്ട് മോഹൻലാൽ ജന്മദിനം കൊണ്ടാടിയത്.

ഇപ്പോഴിതാ മറ്റൊരു വിശേഷപ്പെട്ട ദിനം കൂടി അതെ സെറ്റിൽ വച്ച് ആഘോഷിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നിർമാതാവായ രഞ്ജിത്തിന്റെയും ഭാര്യയും നടിയുമായ ചിപ്പിയുടെയും ഇരുപത്തി മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ്. ചിപ്പി ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “എൽ 360 ലൊക്കേഷനിൽ ഞങ്ങളുടെ 23-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു.

ഊഷ്മളമായ ആശംസകൾക്ക് എല്ലാവർക്കും നന്ദി..”, ചിപ്പി ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. രജപുത്ര ഫിലിംസിന്റെ ബാനറിൽ രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഏറെ വർഷങ്ങൾക്ക് ശേഷം ഒരു സാധാരണക്കാരന്റെ റോളിൽ എത്തുന്നു എന്ന പ്രതേകതയുമുണ്ട്. അതുപോലെ വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രതേകതയും ഈ സിനിമയ്ക്കുണ്ട്.