‘തോക്കുമായി വന്ന് ബാല ഭീഷണിപ്പെടുത്തി, ഗുരുതര ആരോപണവുമായി ചെകുത്താൻ..’ – വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബറാണ് അജു അലക്സ്. മോഹൻലാൽ എന്ന താരത്തെ പലപ്പോഴും ആക്ഷേപിച്ചുകൊണ്ട് വീഡിയോ ചെയ്തിരുന്ന ഒരാളായിരുന്നു ചെകുത്താൻ. അങ്ങനെയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. മറ്റുള്ളവർ ചെയ്യുന്ന വീഡിയോസ് റിയാക്ട് ചെയ്തു വീഡിയോ ഇടാറുള്ള ഒരാളുംകൂടിയാണ് അജു. പലപ്പോഴും ധാരാളം വിമർശനങ്ങളും അതിന്റെ പേരിൽ കിട്ടാറുണ്ട്.

പ്രതികരിക്കാൻ വേണ്ടി അജു ഉപയോഗിക്കാറുള്ള വാക്കുകളാണ് പലപ്പോഴും വിമർശനങ്ങൾക്ക് പ്രധാന കാരണമാണ്. ഈ അടുത്തിടെ നടൻ ബാല, മറ്റൊരു സോഷ്യൽ മീഡിയ താരമായ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ഒരു വീഡിയോ ഇട്ടിരുന്നു. സന്തോഷ് മോഹൻലാലിന് എതിരെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് മോശം പറഞ്ഞതാണ് ബാല മാപ്പ് പറയിപ്പിക്കാൻ ഉണ്ടായ സാഹചര്യം.

ഇതിനെതിരെ അജു ഒരു വീഡിയോ ചെയ്തിരുന്നു. ബാലയ്ക്ക് എതിരെയുള്ള ഒരു വീഡിയോയായിരുന്നു. ഇപ്പോഴിതാ നടൻ ബാല താൻ താമസിക്കുന്ന സ്ഥലത്ത് ഇല്ലാത്ത സമയത്ത് വന്നു സുഹൃത്തിനെ ഭീഷണിപ്പെടുത്തി എന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തോക്കുമായി എത്തിയ ബാലയ്ക്ക് ഒപ്പം സന്തോഷ് വർക്കിയും രണ്ട് ഗുണ്ടകളും ഉണ്ടായിരുന്നുവെന്നാണ് അജു ആരോപിച്ചിരിക്കുന്നത്.

തന്നെ കൊ ല്ലുമെന്ന് സുഹൃത്തിനോട് പറഞ്ഞെന്നും ഫ്ലാറ്റിൽ കയറി റൂമിലുണ്ടായിരുന്ന വസ്ത്രങ്ങൾ അലങ്കോലപ്പെടുത്തിയെന്നും അജു പൊലീസിൽ പരാതി പറയാൻ എത്തിയ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു വീഡിയോ ചെയ്തുവെന്ന് പറഞ്ഞ് ബാലയ്ക്ക് ഗുണ്ടകളുമായി വന്ന് ഭീഷണിപ്പെടുത്താൻ ആരാണ് അധികാരം നൽകിയതെന്നും തന്റെ കൈയിൽ വോയിസ് റെക്കോർഡ് ഉണ്ടെന്നും സന്തോഷ് വർക്കി ബാലയുടെ കസ്റ്റഡിയിൽ ആണെന്നുമൊക്കെ ചെകുത്താൻ അജു പറഞ്ഞിട്ടുണ്ട്.