ടിക്-ടോക് എന്ന പ്ലാറ്റഫോമിന്റെ വരവോടെ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. ടിക്-ടോക് ബാൻ ചെയ്തപ്പോൾ അവർ ഇൻസ്റ്റാഗ്രാം റീൽസിലേക്ക് ചേക്കേറി. അവിടെയും മലയാളികളുടെ ശ്രദ്ധ നേടിയെടുക്കാൻ അവരിൽ പലർക്കും സാധിച്ചു. പലരും ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയി മാറുകയും ചെയ്തിട്ടുണ്ട്. സിനിമ താരങ്ങൾക്ക് ലഭിക്കുന്ന അതെ പിന്തുണ ഇവർക്കും ലഭിക്കാറുണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറി മലയാളികളുടെ പ്രിയങ്കരിയായി തീർന്ന ഒരാളാണ് ചൈതനിയ പ്രകാശ്. ഡാൻസ് റീൽസിലൂടെ ആരാധകരെ സ്വന്തമാക്കിയ ചൈതനിയയ്ക്ക് വെറും 19 വയസ്സ് മാത്രമാണ് പ്രായം. ചില സിനിമ താരങ്ങളേക്കാൾ ഫോളോവേഴ്സാണ് ചൈതനിയയ്ക്ക് ഇന്നുള്ളത്. ഇൻസ്റ്റാഗ്രാമിൽ തന്നെ 14 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. മോഡലിംഗ് രംഗത്തും ചൈതനിയ സജീവമാണ്.
ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന ഷോയിലെ നിറസാന്നിധ്യമാണ് ചൈതനിയ. ഇടയ്ക്കിടെ ആ ഷോയിൽ പങ്കെടുക്കുന്ന ചൈതനിയ അതുകൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയാണ്. സിനിമ താരമായി മാറുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ചൈതനിയ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. അതും നായികയായിട്ടാണ് അഭിനയിക്കാൻ പോകുന്നത്.
View this post on Instagram
ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ഈ കഴിഞ്ഞ ദിവസം ചൈതനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഡാൻസ് റീൽസാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുണ്ട്. കറുപ്പ് ഷോർട്സും ബനിയനും ധരിച്ച് ഒരു കടൽ തീരത്ത് നിന്നാണ് ചൈതനിയ ഡാൻസ് ചെയ്തിരിക്കുന്നത്. ദുൽകിഫിൽ എഫാണ് വീഡിയോ എടുത്തിരിക്കുന്നത്. ക്യൂട്ടെന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.