‘ചാനൽ സ്റ്റുഡിയോയിൽ മർദ്ദനം, ക്യാമറ തല്ലി തകര്‍ത്തു! നടൻ ബിനു അടിമാലിക്ക് എതിരെ കേസ്..’ – സംഭവം ഇങ്ങനെ

നടനും ഹാസ്യ താരവുമായ ബിനു അടിമാലിക്ക് എതിരെ പാലാരിവട്ടം പൊലീസ് കേസ് എടുത്തു. മുൻ സോഷ്യൽ മീഡിയ മാനേജർ ആയിരുന്ന ജിനീഷ് എന്ന യുവാവാണ് താരത്തിന് എതിരെ മർദിച്ചെന്ന പരാതി കൊടുത്തത്. ഈ വർഷം ജനുവരി ഒമ്പതിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ബിനു അടിമാലി തെറി വിളിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ക്യാമറ തല്ലി തകർക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

പ്രമുഖ ചാനലിൽ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഗെയിം ഷോ നടക്കുന്ന സ്റ്റുഡിയോയിലേക്ക് വിളിക്കുകയും അവിടെ വച്ച് ബലമായി കൈയിൽ പിടിച്ച് റൂമിലേക്ക് കയറ്റി വാതിൽ കൂട്ടിയിട്ട ശേഷം കഴുത്തിൽ പിടിച്ച് നെഞ്ചത്ത് ഇടിക്കുകയും കൈയിലുണ്ടായിരുന്ന ക്യാമറ ബാഗ് പിടിച്ചുവലിക്കാൻ നോക്കി താഴെ ഇടുകയും ജിനീഷിനെ താഴെയിട്ട് കഴുത്തിൽ ചവിട്ടി അസഭ്യം പറഞ്ഞ് കൊ.ല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

ബിനു അടിമാലിയുടെ സോഷ്യൽ മീഡിയ മാനേജർ ആയിരുന്ന ജിനീഷിനെ അതിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് പാസ് വേർഡ് മാറ്റം വരുത്തി. പിന്നീടൊരിക്കൽ പുതിയ ഫോണിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് നടന്നില്ല. ജിനീഷ് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് ആരോപിച്ചു ബിനു അടിമാലി. പക്ഷേ താൻ പിന്നീട് ലോഗിൻ ചെയ്തിട്ടില്ലെന്നും പാസ്സ്‌വേർഡ് ബിനു അടിമാലി തെറ്റായി അടിച്ച് അക്കൗണ്ട് ലോക്ക് ആയതാണെന്നും പറഞ്ഞു.

ഇത് കൂടാതെ ബിനു അടിമാലിയുടെ പോസ്റ്റുകൾക്ക് വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കാരണം ജിനീഷ് ആണെന്ന് ആരോപിച്ചാണ് ജിനീഷിനെ സ്റ്റുഡിയോയിലേക്ക് വിളിച്ച് മർദിച്ചത്. ആളുകൾ നെഗറ്റീവ് കമന്റ് ഇടുന്നത് താൻ കാരണമെന്ന് പറയുന്നത് എന്ത് അർത്ഥത്തിൽ ആണെന്ന് മനസ്സിലാവുന്നില്ലെന്നും താൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്നും ജിനീഷ് ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. ക്യാമറയ്ക്ക് ഉണ്ടായ നഷ്ടം വീട്ടിയില്ലെന്നും ആ ഷോയിൽ നിന്ന് ബിനുവിനെ രണ്ട് മാസം മാറ്റി നിർത്തിയെന്നും ജിനീഷ് പറഞ്ഞിരുന്നു.