‘ഗോമാതാവിന്റെ ബാക്ക് പോലെയുള്ള മുഖം വച്ചിരിക്കാൻ നാണമില്ലേ..’ – യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ

സോഷ്യൽ മീഡിയയിലെ ഒരു സൂപ്പർതാരമാണ് അമല ഷാജി. ടിക്-ടോക് റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ തുടക്കം കുറിച്ച അമല ഷാജിക്ക് തമിഴ്, തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ഒരുപാട് പേരെ ആരാധകരായിട്ടുള്ള ഒരു മലയാളി പെൺകുട്ടിയാണ്. ഇൻസ്റ്റാഗ്രാമിൽ 41 ലക്ഷം ഫോളോവേഴ്സ് ആണ് ചെറിയ പ്രായത്തിൽ തന്നെ അമല ഷാജിക്ക് ഉള്ളത്. ഒരു വീഡിയോയും കാണുന്നത് ലക്ഷക്കണക്കിന് ആളുകളാണ്.

അമലയുടെ സഹോദരി അമൃതയും ഇതുപോലെ തന്നെ റീൽസ് ചെയ്തു സുപരിചിതയാണ്. അമൃതയ്ക്കും ഒരുപാട് ആരാധകരുണ്ട്. അമല അക്ക എന്നാണ് തമിഴ് ആരാധകർ താരത്തിനെ വിളിക്കുന്നത്. അമലയുടെ അമ്മ ബീന ഷാജിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ച വിഷയം. യൂട്യൂബറായ ഗ്രീഷ്മ ബോസ് പങ്കുവെച്ചോരു വീഡിയോയുടെ താഴെ വളരെ മോശമായ ഒരു കമന്റ് അമല ഷാജിയുടെ അമ്മ ബീന ഇട്ടിരുന്നു.

“നിനക്ക് നാണമില്ലേ ഗോമാതാവിന്റെ ബാക്ക് പോലെയുള്ള മുഖം വച്ചിരിക്കാൻ..”, ഇതായിരുന്നു അമല ഷാജിയുടെ അമ്മ വീഡിയോയുടെ താഴെ ഇട്ട കമന്റ്. ഗ്രീഷ്മ ഇതിന് മറുപടിയും കൊടുത്തു. “അമല, അമൃത നിങ്ങളുടെ അമ്മ എന്താ ഇങ്ങനെ.. കുറച്ചൊക്കെ സംസ്കാരമാകാം.. ഒന്നുമില്ലെങ്കിലും അത്യാവശ്യം ഫോളോവേഴ്സ് ഉള്ള ക്രിയേറ്റേഴ്സ് അല്ലേ നിങ്ങൾ.. നിങ്ങളുടെ പേര് കളയാൻ വേണ്ടിയിട്ടാണോ..”, ഗ്രീഷ്മ മറുപടി കൊടുത്തു.

ഇതിന് എതിരെ വലിയ വിമർശനങ്ങളാണ് ബീന ഷാജി കേട്ടുകൊണ്ടിരിക്കുന്നത്. ബീന ഷാജി മാത്രമല്ല, അമലയ്ക്കും അമൃതയ്ക്കും പൊങ്കാല കിട്ടുന്നുണ്ട്. വിമർശനം വലിയ രീതിയിൽ ഉയർന്നതോടെ കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുകയാണ് മൂവരും. ഈ വിഷയത്തിൽ ഇതുവരെ അമല പ്രതികരിച്ചിട്ടില്ല. ഇത്തരം മോശം കമന്റ് ഇട്ട ബീന ഷാജിക്ക് എതിരെ കേസ് കൊടുക്കണമെന്നാണ് പലരും പ്രതികരിച്ചത്. അമലയെ പോലെ തന്നെ അമ്മയും മോശമെന്നാണ് മറ്റുചിലർ പ്രതികരിച്ചത്.