‘പശ്ചിമ ബംഗാൾ ഗവർണറുടെ എക്‌സലൻസ് പുരസ്‌കാരം! ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദൻ..’ – അഭിനന്ദിച്ച് മലയാളികൾ

13 വർഷത്തോളമായി മലയാള സിനിമയിൽ അറിയപ്പെടുന്ന നായകനടനായ ഒരാളാണ് ഉണ്ണി മുകുന്ദൻ. ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വന്ന ഉണ്ണി മുകുന്ദൻ മല്ലു സിംഗിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമായി മാറി. മാളികപ്പുറം ഇറങ്ങിയതോടെ ഒരു സൂപ്പർസ്റ്റാർ ലെവലിലേക്ക് പതിയെ ഉണ്ണി മുകുന്ദൻ എത്തിക്കൊണ്ടിരിക്കുകയാണ്. ജയ് ഗണേഷാണ് ഇനി ഇറങ്ങാനുള്ള ഉണ്ണി മുകുന്ദന്റെ സിനിമ.

ഏപ്രിൽ പതിനൊന്നിനാണ് സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഇതിനിടയിൽ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പശ്ചിമ ബംഗാൾ ഗവർണറുടെ എക്‌സലൻസ് പുരസ്‌കാരത്തിന് അർഹയായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഗവർണറുടെ കൈയിൽ നിന്ന് പുരസ്കാരം വാങ്ങുന്ന ഫോട്ടോ ഉണ്ണി പങ്കുവച്ചിട്ടുണ്ട്. സംവിധായകന്‍ വിഷ്ണു മോഹനും പുരസ്കാരത്തിന് അർഹനായി.

“സർ, നിങ്ങളുടെ നല്ല വാക്കുകൾക്കും ഗവർണേഴ്‌സ് എക്‌സലൻസ് അവാർഡിനും നന്ദി.. ഇന്ന് നിങ്ങൾ സംസാരിക്കുന്നത് കേട്ട്, ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിൻ്റെ ആരാധകനായി ഞാൻ മാറിയിരിക്കുന്നു, കാരണം നിങ്ങൾ പ്രകടിപ്പിക്കുന്ന ബുദ്ധിയും രാഷ്ട്രത്തോടുള്ള അചഞ്ചലമായ അഭിനിവേശവും നിങ്ങളെ യഥാർത്ഥത്തിൽ ഉറ്റുനോക്കേണ്ട നേതാവാക്കി മാറ്റുന്നു.. ക്ഷണത്തിന് നന്ദി.

ഉടൻ തന്നെ ബംഗാൾ സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. ലക്ഷ്യ 2024-ന് ആശംസകൾ..”, ഇതായിരുന്നു ചിത്രത്തോടൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു പുരസ്കാരം ഇരുവരും ഏറ്റുവാങ്ങിയത്. പുരസ്കാരം കിട്ടിയ പോസ്റ്റിന് താഴെ വിമർശിച്ച് നിരവധി കമന്റുകൾ വന്നു. ആർഎസ്എസിനെ സപ്പോർട്ട് ചെയ്തത് കൊണ്ടുള്ള ഗുണം കണ്ടു തുടങ്ങി എന്നൊക്കെയാണ് കമന്റുകൾ.