‘മനോഹരമായ ഓർമ്മകളുമായി ഞങ്ങൾ ഈ അസാമാന്യ സ്ഥലം വിടുകയാണ്..’ – ഹോങ്കോങ് യാത്ര അനുഭവം പങ്കുവച്ച് ഗോവിന്ദ് പദ്മസൂര്യ

വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനായി ഓരോ രാജ്യങ്ങളിലേക്ക് പോയിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യയും ഭാര്യ ഗോപിക അനിലും. ബാംഗ്ലൂരിൽ നിന്ന് തുടങ്ങിയ ട്രിപ്പ് ആദ്യം നേപ്പാളിലും പിന്നീട മക്കോവയിലും ഒടുവിൽ ഹോങ്കോങ്ങിലും എത്തി നിൽക്കുകയാണ്. ഫെബ്രുവരി 14 മുതലാണ് ഹണിമൂൺ ചിത്രങ്ങൾ ഗോവിന്ദും ഗോപികയും ഇട്ടു തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ മൂന്ന് രാജ്യങ്ങളിൽ പോയി കഴിഞ്ഞു.

ഇപ്പോഴിതാ ഹോങ്കോങ്ങിൽ നിന്നും യാത്ര പറഞ്ഞിരിക്കുകയാണ് ഇരുവരും. ഇനി തിരിച്ചു നാട്ടിലേക്കാണോ അതോ വേറെയൊരു സ്ഥലത്തേക്ക് പോവുകയാണോ എന്നൊന്നും വ്യക്തമല്ല. ഹോങ്കോങ്ങിൽ നിന്നുള്ള ഫോട്ടോസ് ഇരുവരും പങ്കുവെക്കുന്നുണ്ടായിരുന്നു. ഹോങ്കോങ്ങിലെ ക്ലോക്ക് ടവർ, ഫിഷെർമാൻ വഹാർഫ്, ഡിസ്നി ലാൻഡ്, വിക്ടോറിയ പീക്ക് തുടങ്ങിയ പ്രമുഖമായ സ്ഥലങ്ങളിൽ എല്ലാം ഇരുവരും പോയി.

അവിടെ നിന്ന് തിരിച്ചുവരുമ്പോൾ മൊത്തത്തിലുള്ള അനുഭവം ഗോവിന്ദ് പങ്കുവച്ചിട്ടുണ്ട്. “എല്ലാ സ്നേഹത്തിനും ഹോങ്കോങ്ങിന് നന്ദി! അത്തരം മനോഹരമായ ഓർമ്മകളുമായി ഞങ്ങൾ ഈ അസാമാന്യ സ്ഥലം വിടുകയാണ്.. ഇത് വളരെ സവിശേഷമാക്കിയതിന് ഫ്ലി വെൽ ടൂർസിന് നന്ദി.. ഇത്തരത്തിലുള്ള കൂടുതൽ സാഹസിക യാത്രകൾക്കായി കാത്തിരിക്കുന്നു..”, ഇതായിരുന്നു ഗോവിന്ദ് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.

ഒരു വർഷത്തെ ട്രിപ്പ് ആണോ എന്നൊക്കെ ചിലർ പോസ്റ്റിന് താഴെ ചോദിച്ചിട്ടുണ്ട്. എന്നും ഇങ്ങനെ ഒരുമിച്ച് യാത്ര ചെയ്യാനുള്ള ഭാഗ്യം സർവ്വേശ്വരൻ നടത്തി തരട്ടെയെന്നും ചിലർ ഇരുവർക്കും ആശംസിച്ചിട്ടുണ്ട്. ഇരുവരും തിരികെ നാട്ടിൽ എത്തിയെന്ന് സുഹൃത്തുക്കളുടെ പുതിയ പോസ്റ്റുകളിൽ നിന്ന് തോന്നുന്നുണ്ട്. സാന്ത്വനം സീരിയൽ തീർന്നതുകൊണ്ട് തന്നെ ഇനി ഗോപികയെ വീണ്ടും മിനി സ്‌ക്രീനിൽ കാണാൻ പറ്റുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.