‘ചിരിക്കല്ലേടാ പൊട്ടാ..’ പൃഥ്വിരാജിനോട് ബിജുമേനോൻ; പൊട്ടിചിരിപ്പിച്ച് ഇരുവരും – വീഡിയോ വൈറൽ
പൃഥ്വിരാജുവും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന സിനിമ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടുമൊരു ഗംഭീരവിജയം നേടിയതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്.
ഇപ്പോഴിതാ ഇരുവരും ക്ലബ് എഫ്.എമ്മിന് നൽകിയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. അടുത്തിടെ ഇത്ര ആസ്വദിച്ച് കണ്ടൊരു ഇന്റർവ്യൂ വേറെ ഉണ്ടാവില്ലയെന്ന് തന്നെ പറയാം. പരസ്പരം തമാശകൾ പറഞ്ഞും പൊട്ടിചിരിപ്പിച്ചും സ്വയം ട്രോളിയുമൊക്കെയാണ് ഇന്റർവ്യൂ ഇറങ്ങിയിരിക്കുന്നത്.
പൃഥ്വിരാജ് പാടിയ പുതിയമുഖത്തിലെ ‘പുതിയമുഖോ’ എന്ന ഗാനം സ്വയം ട്രോളിയത് വിഡിയോയിൽ കാണാം. അതിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താൻ ആദ്യമായി പാടിയ പാട്ടാണത്. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നേക്കാൾ പാട്ടിനോട് താൽപര്യം ചേട്ടനാണ്(ഇന്ദ്രജിത്).
പൃഥ്‌വിയുടെ മകളുടെ പാലക്കാട് സ്ലാങിന് പറ്റി അവതാരകൻ ചോദിച്ചാൽ, ‘പാലക്കാട് സ്ലാങ് തൊട്ടുകളിക്കരുതെന്ന്’ ബിജു മേനോൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. പാലക്കാട് സ്ലാങിന്റെ കുത്തകയാണ് ബിജു ചേട്ടനെന്ന് പൃഥ്‌വിയും പറഞ്ഞു. പരസ്‌പരം കൗണ്ടറുകൾ പറയുന്ന ഒരു ഇന്റർവ്യൂ ആയിരുന്നു തുടക്കം മുതൽ ഒടുക്കം വരെ.
കർണൻ, നെപ്പോളിയൻ, ഭഗത് സിങ് ആണ് പൃഥ്‌വിയുടെ ഹീറോസ്, ബിജു ചേട്ടന്റെ ഹീറോ ആരാണെന്ന് അവതാരകൻ ചോദിച്ചപ്പോൾ, നസ്‌റുദിൻ ഷാ എന്ന ബിജു മേനോന്റെ മറുപടി കേട്ട് പൃഥ്‌വി പൊട്ടിച്ചിരിച്ചു. അപ്പോഴാണ് ബിജുമേനോൻ ‘ചിരിക്കല്ലേടാ പൊട്ടാ’ എന്ന് പൃഥ്വിരാജിനോട് പറഞ്ഞത്. എന്തായാലും ഇരുവരുടെയും രസകരമായ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാണ്.