‘ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വില്പനയ്ക്ക് വച്ച് റോക്കി, വില പത്ത് ലക്ഷം..’ – തലയ്ക്ക് സുഖമില്ലേ എന്ന് കമന്റ്

ബിഗ് ബോസ് മലയാളം സീസൺ ആറ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളായി ആരംഭിച്ച ഷോ, നാല് ആഴ്ച പിന്നിട്ടപ്പോഴേക്കും 13 മത്സരാർത്ഥികളായി ചുരുങ്ങിയിരുന്നു. ഒരാളെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയപ്പോൾ മറ്റൊരാൾ പിന്മാറേണ്ടി വരികയും ചെയ്തു. ഇതോടെ ഷോയുടെ റേറ്റിംഗിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. കഴിഞ്ഞ വീക്കെൻഡിൽ വൈൽഡ് കാർഡ് എൻട്രിയും ഇതോടെ ഉണ്ടായി.

ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം ആറ് വൈൽഡ് കാർഡ് എൻട്രികളാണ് ഉണ്ടായത്. മത്സരം കൂടുതൽ കൊഴുക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതേസമയം ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ട മത്സരാർത്ഥി അസി റോക്കി വൈൽഡ് കാർഡായി വീണ്ടും തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. സഹമത്സരാർത്ഥിയായ സിജോയെ ഇടിച്ചതിനാണ് റോക്കിയെ ബിഗ്‌ ബോസിൽ നിന്ന് പുറത്താക്കിയത്.

സിജോയ്ക്ക് തുടർന്ന് സർജറി നടക്കുകയും ഷോയിൽ നിന്ന് പിന്മാറേണ്ടി വരികയും ചെയ്തിരുന്നു. റോക്കി പുറത്തിറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം താൻ ചെയ്ത പ്രവർത്തിയെ ന്യായീകരിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ താൻ കുടിക്കാൻ ഉപയോഗിച്ചിരുന്ന വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് റോക്കി. ഇത് സൂചിപ്പിച്ചുകൊണ്ട് ഒരു വീഡിയോ റോക്കി ചെയ്തു.

“ഇതൊരു വാട്ടർ ബോട്ടിൽ ആണ്. റോക്കി എന്ന് എഴുതിയതാണ്. ഈ വീഡിയോ ഇട്ടത് വേറെ ഒന്നിനും അല്ല. ഞാൻ ഈ ബോട്ടിൽ കൊടുക്കാൻ പോവുകയാണ്. ചുമ്മാതെ കൊടുക്കില്ല, പത്ത് ലക്ഷം രൂപയ്ക്കാണ് ഞാൻ ഈ വാട്ടർ ബോട്ടിൽ കൊടുക്കാൻ പോകുന്നത്. ഇത് റോക്കി ബിഗ് ബോസ് വീട്ടിൽ പതിനാറ് ദിവസം വെള്ളം കുടിച്ച വാട്ടർ ബോട്ടിലാണ്. അതിന് ഞാൻ ഇട്ടിരിക്കുന്ന വിലയാണ് പത്ത് ലക്ഷം. ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറുണ്ടോ?

ചില കാര്യങ്ങളുടെ വാല്യൂ അങ്ങനെയാണ്. എനിക്ക് ഈ വാട്ടർ ബോട്ടിൽ വളരെ വാല്യൂ ഉള്ള ഒരു കാര്യമാണ്. അല്ലാതെ കൊടുക്കാൻ വേണ്ടി പറഞ്ഞതല്ല. ഈ ബോട്ടിൽ ഞാൻ ഒരിക്കലും മറക്കില്ല. എന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച ഷോയിൽ നിന്നും കിട്ടിയ സമ്മാനമാണ് എനിക്ക് ഇത്..”, റോക്കി വീഡിയോയിൽ പറഞ്ഞു. ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ എന്നായിരുന്നു പോസ്റ്റിന് താഴെയുള്ള ആദ്യ കമന്റ്. ഇഎംഐ ഉണ്ടോ, പിള്ളേരെക്കാളും കഷ്ടമാണല്ലോ ഇയാൾ എന്നും ചില പ്രതികരണങ്ങൾ വന്നിട്ടുണ്ട്.