‘ഹൃദയത്തിലെ ദിദി, ഭീമന്റെ വഴിയിലെ കിന്നരി!! പൊളി ലുക്കിൽ നടി മേഘ തോമസ്..’ – ഫോട്ടോസ് വൈറൽ

ഈ അടുത്തിറങ്ങിയ സിനിമകളിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മേഘ ത്രേസിയാമ്മ തോമസ്. ഒരു ഞായറാഴ്‌ച, ചാർമിനാർ, മേനക തുടങ്ങിയ ചെറിയ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ മേഘ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് പ്രണവ് മോഹൻലാലിൻറെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ്. എലിസബത്ത് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

പിന്നീട് രണ്ട് വർഷങ്ങൾക്ക് ഇപ്പുറം കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴിയിൽ ‘കിന്നരി’ എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിൽ നായികയ്ക്ക് തുല്യമായ റോളിലാണ് മേഘ തോമസ് അഭിനയിച്ചത്. കുഞ്ചാക്കോ ബോബനുമായുള്ള ലിപ് ലോക്ക് സീനിനൊക്കെ ചിത്രത്തിലുണ്ടായിരുന്നു. ഇന്ദ്രജിത്തിന്റെ ആഹാ എന്ന സിനിമയിലും മേഘ അഭിനയിച്ചിട്ടുണ്ട്.

അതിന് ശേഷം വീണ്ടും പ്രണവ് മോഹൻലാൽ ചിത്രത്തിൽ മേഘ അഭിനയിച്ചു. പ്രണവ് മോഹൻലാൽ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയത്തിൽ’ മേഘ ജസ്ലീൻ(ദിദി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ഇപ്പോൾ സ്വന്തം ‘ദിദി’ എന്നാണ് ആരാധകർക്ക് താരത്തിനെ വിളിക്കുന്നത് തന്നെ. മേഘയുടെ ഫോട്ടോസും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്.

മേഘയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അഞ്ജന രഞ്ജനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹൃദയത്തിലും ഭീമന്റെ വഴിയിലും അഭിനയിച്ച താരമാണോ എന്ന് തന്നെ സംശയം തോന്നിപോകും ചിത്രങ്ങൾ കണ്ടാൽ. ഈ രണ്ട് സിനിമകൾക്ക് ശേഷം മേഘയ്ക്ക് സോഷ്യൽ മീഡിയയിലും ആരാധകരെ ഒരുപാട് ലഭിച്ചിട്ടുണ്ട്.