‘കമൽ ഹാസന്റെ വിക്രത്തിൽ തോക്കെടുത്ത് ഫഹദ്, ഷൂട്ടിംഗ് പൂർത്തിയായെന്ന് ലോകേഷ്..’ – വീഡിയോ വൈറൽ

‘മാനഗരം’ എന്ന ഹിറ്റ് തമിഴ് സിനിമയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു കൈതി. കാർത്തി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. അതിന് ശേഷം ലോകേഷ് വിജയുമായി ഒന്നിക്കുകയും മറ്റൊരു സൂപ്പർഹിറ്റ് സിനിമ കൂടി സമ്മാനിച്ചു. ഈ മൂന്ന് വിജയ് ചിത്രങ്ങൾ വെറും തുടക്കം മാത്രമായിരുന്നു.

ലോകേഷ് എന്ന സംവിധായകനിൽ നിന്ന് പ്രേക്ഷകർ അതിൽ കൂടുതൽ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ഇരിക്കെയാണ് ലോകേഷ് അടുത്ത സിനിമ പ്രഖ്യാപിക്കുന്നത്. തമിഴ് ഇതിഹാസ താരം കമൽഹാസനെ നായകനാക്കി ‘വിക്രം’ എന്ന സിനിമ ലോകേഷ് പ്രഖ്യാപിച്ചു. ഒരു പ്രൊമോ ടീസർ കാണിച്ചുകൊണ്ടായിരുന്നു ആ പ്രഖ്യാപനം. ആരാധകരെ ആവേശത്തിലാഴ്ത്തിയ അന്നൗൺസ് മെന്റ് ആയിരുന്നു അത്.

ഇപ്പോഴിതാ ലോകേഷ് വിക്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. കമൽഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം, അർജുൻ ദാസ് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ തോക്കെടുത്ത് വെടി വെക്കുന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് ഷൂട്ടിംഗ് പൂർത്തിയായ കാര്യം അറിയിച്ചത്.

“110 ദിവസത്തെ ഷൂട്ടിംഗ് ശേഷം, അത് പൂർത്തിയായിരിക്കുന്നു.. അസാധാരണമായ പരിശ്രമത്തിന് മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു..”, ലോകേഷ് ഫഹദിനും അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഫഹദിനും വിജയ് സേതുപതിക്കും കമൽ ഹാസനെ പോലെ തന്നെ കിടിലം റോളുകളാണ് ലഭിച്ചിരിക്കുന്നത്. അനിരുദ്ധാണ് സിനിമയുടെ സംഗീതം ചെയ്യുന്നത്.


Posted

in

by