‘കാത്തിരിപ്പിന് വിരാമം!! മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി..’ – ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമയാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഒരു നീണ്ട താരനിര തന്നെ അഭിനയിക്കുന്നുണ്ട്. തമിഴ് പശ്ചാത്തലമായുള്ള കഥയാണെങ്കിലും കൂടിയും തെന്നിന്ത്യൻ സിനിമ മേഖലയിലെ ഒരുമിക്ക ഭാഷകളിൽ നിന്നും താരങ്ങൾ സിനിമയുടെ ഭാഗമായിട്ടുണ്ട്.

500 കോടിയിൽ അധികം ബഡ്ജറ്റിലാണ് സിനിമ ഇറങ്ങുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാനാണ് പ്ലാൻ. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പൊന്നിയിൻ സെൽവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ അഭിനയിക്കുന്നവർ ഫസ്റ്റ് ലുക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്.

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങിവരുടെ ഫസ്റ്റ് ലുക്കാണ് ഇറങ്ങിയിട്ടുള്ളത്. 2022 സെപ്റ്റംബർ 30-ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പോസ്റ്ററുകളിൽ കൊടുത്തിരിക്കുന്നത്. 1955-ൽ ഇതേ പേരിൽ തന്നെ ഇറങ്ങിയ തമിഴ് ഹിസ്റ്റോറിക്കൽ നോവൽ ആസ്പദമാക്കിയാണ് മണിരത്‌നം തിരക്കഥ എഴുതിയിരിക്കുന്നത്.

ജയറാം, പ്രകാശ് രാജ്, റഹ്മാൻ, ശരത് കുമാർ, പ്രതിഭൻ, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ലാൽ, നാസർ, കിഷോർ, റിയാസ് ഖാൻ, ബാബു ആന്റണി തുടങ്ങിയ ഒരു നീണ്ട താരനിര സിനിമയിൽ അഭിനയിക്കുന്നുണ്ട്. ബാക്കിയുള്ളവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇറങ്ങാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ഒരു ടീസറും പ്രേക്ഷകർ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്.