‘മമ്മൂക്കയുടെ പുതിയ നായികയല്ലേ ഇത്!! ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ രമ്യ പാണ്ഡ്യൻ..’ – വീഡിയോ വൈറലാകുന്നു

യുവതലമുറയിലെ സിനിമ പ്രേമികളുടെ ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളായ ലിജോ ജോസ് പല്ലിശേരി ആദ്യമായി മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. എസ് ഹരീഷിന്റെ കഥയ്ക്ക് ലിജോ ജോസ് പല്ലിശേരി തന്നെ തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂട്ടിയുടെ ഒരു വെറൈറ്റി ഗെറ്റപ്പാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത് തമിഴ് നടിയായ രമ്യ പാണ്ഡ്യനാണ്. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കും സുപരിചിതമായ മുഖമാണ് രമ്യയുടേത്. ഡമ്മി തപസ്സ് ആണ് രമ്യയുടെ ആദ്യ സിനിമ. പിന്നീട് ജോക്കർ, ആൺ ദേവതയ്, രാമേ ആന്താലും രാവണേ ആന്താലും എന്നീ തമിഴ് സിനിമകളിലും രമ്യ പാണ്ഡ്യൻ അഭിനയിച്ചിട്ടുണ്ട്.

പക്ഷേ രമ്യയുടെ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച റോളുകളിൽ ഒന്നായിരിക്കും വരാനിരിക്കുന്ന മമ്മൂട്ടി ചിത്രത്തിലുളളത്. തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുള്ള രമ്യയ്ക്ക് കേരളത്തിലും ആരാധകരെ ഒരുപാട് ലഭിക്കാനും സാധ്യതയുണ്ട്. ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ ആദ്യമായിട്ടാണ് രമ്യ നായികയാവുന്നതും. സിനിമയിൽ രമ്യയുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ടായിരുന്നു.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ധാരാളമായി ചെയ്തിട്ടുള്ള ഒരാളായിരുന്നു രമ്യയുടെ. ഇപ്പോഴിതാ ചുവപ്പ് ലെഹങ്കയിൽ ഗ്ലാമറസ് ലുക്കിൽ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രമ്യയുടെ. ഇതിന്റെ വീഡിയോയും രമ്യ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. വാണി രഘുപതിയുടെ സ്റ്റൈലിങ്ങിൽ മഗ്നോളിയയാണ് ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്. യോഗേശ്വരൻ രമേശാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.