‘ശരിക്കും ഭാവനയെ കണ്ടാൽ ഒരു രാജകുമാരിയെ പോലെയുണ്ട്..’ – ചിത്രങ്ങൾ പങ്കുവച്ച് താരം – വൈറൽ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന. പലപ്പോഴും സിനിമയ്ക്ക് പുറത്തുള്ള ഭാവനയുടെ ഇടപ്പെടലുകൾ താരത്തിന് കൂടുതൽ ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെയാണെങ്കിലും ആരാധകരുടെ ചോദ്യങ്ങൾക്കും കമന്റുകൾക്കും മറുപടി കൊടുക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഭാവന.
മലയാളത്തിൽ ഭാവന അഭിനയിക്കുന്നത് ഇപ്പോൾ വളരെ കുറവാണെങ്കിലും ഇപ്പോഴും താരത്തെ നെഞ്ചിലേറ്റി നടക്കുന്നവരാണ് ഒരുപാട് പേർ. സിനിമയുടെ പുറത്തുള്ള പെരുമാറ്റമാണ് ഭാവനയ്ക്ക് ഇത്രയേറെ ജനകീയപിന്തുണ ലഭിക്കാൻ കാരണം. ആരോടും സൗമ്യമായി സംസാരിക്കുന്ന ഭാവന കന്നഡ ഫിലിം പ്രൊഡ്യൂസർ നവീനുമായി വിവാഹിതയായ ശേഷമാണ് കേരളത്തിൽ അധികം വരാറില്ല.
ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ എത്തിയ ചിത്രങ്ങൾ ആ സമയത്ത് സമൂഹമാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. ഇപ്പോഴിതാ ചുവപ്പ് കളർ ലഹങ്ക ധരിച്ച് ഒരു രാജകുമാരിയെ പോലെ സുന്ദരിയായി ആരാധകർക്കൊപ്പം പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന. നാഷണൽ പ്രിൻസസ് ഡേയുടെ ഭാഗമായിട്ടാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘എല്ലാ പെൺകുട്ടികളും അവരുടെ ഉള്ളിലെ രാജകുമാരിയെ പോലെ ആഘോഷിക്കൂ..’ എന്ന ക്യാപ്ഷനോടെയാണ് ഭാവന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ഭാവന അഭിനയരംഗത്തേക്ക് വരുന്നത്. കന്നഡ ചിത്രങ്ങളിലാണ് ഇപ്പോൾ ഭാവന കൂടുതലായി അഭിനയിക്കുന്നത്.