‘നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ എന്നെ ഒഴിവാക്കി..’ – തുറന്ന് പറഞ്ഞ് നടി തപ്‌സി പന്നു

‘നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ എന്നെ ഒഴിവാക്കി..’ – തുറന്ന് പറഞ്ഞ് നടി തപ്‌സി പന്നു

കഴിഞ്ഞ പത്ത് വർഷത്തോളമായി ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി തപ്‌സി പന്നു. തെലുഗ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച തപ്‌സി ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള ഒരു നടിയാണ്. മലയാളത്തിൽ മമ്മൂട്ടി നായകനായ ഡബിൾസ് എന്ന സിനിമയിൽ തപ്‌സി അഭിനയിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിലും അല്ലാതെയും നേരിടേണ്ടി വന്നിട്ടുള്ള അവഗണങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ തപ്‌സി വെളിപ്പെടുത്തുകയുണ്ടായി. നായകന്റെ ഭാര്യ ഇഷ്ടപെടാത്തതിന്റെ പേരിൽ സിനിമയിൽ നിന്ന് ഒഴിവാക്കിയുണ്ടെന്ന് തപ്‌സി അതിൽ പറഞ്ഞിരുന്നു. തപ്‌സി പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

തപ്‌സിയുടെ വാക്കുകൾ, ‘കരിയറിന്റെ തുടക്കത്തിൽ തന്നെ വളരെ വിചിത്രമായ ചില കാര്യങ്ങൾ ഞാൻ നേരിട്ടു. എന്നെ കാണാൻ കൊള്ളില്ല എന്നതിന്റെ പേരിലും മറ്റും. നായകന്റെ ഭാര്യ ഞാൻ ആ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കാത്തതിനാൽ എന്നെ മാറ്റി വേറെ ഒരാളെയാക്കിയിരുന്നു. എന്റെ ഒരു സിനിമയ്‌ക്കായി ഞാൻ ഡബ്ബിംഗ് ചെയ്യുമ്പോൾ, നായകന് എന്റെ ഡയലോഗ് ഇഷ്ടമല്ലെന്നും അതിനാൽ ഞാൻ അത് മാറ്റണമെന്നും പറഞ്ഞു.

മാറ്റാൻ ഞാൻ വിസമ്മതിച്ചപ്പോൾ എനിക്ക് പകരം വേറെയൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കൊണ്ട് അത് മാറ്റി പറയിപ്പിച്ചു. നായകന്റെ കഴിഞ്ഞ സിനിമ ഓടാത്തതുകൊണ്ട്, നായികയായ എന്റെ പ്രതിഫലം കുറച്ച് സിനിമയുടെ ബജറ്റ് നിയന്ത്രിക്കേണ്ടതുണ്ട് എന്ന് ഒരു കാലത്ത് എന്നോട് ആ സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്.

എന്റെ ഇൻട്രോ സീൻ മാറ്റണമെന്ന് ആഗ്രഹിക്കുന്ന ചില നായകന്മാരുണ്ടായിരുന്നു. കാരണം, അത് അവരുടെ ഇൻട്രോ സീനുകളെ മറികടക്കുമെന്ന് അവർക്ക് തോന്നിയത്രേ. എന്റെ കണ്ണ് മുന്നിൽ സംഭവിച്ച കാര്യങ്ങളാണിവ, ഞാൻ കാണാത്ത എനിക്ക് അറിയാത്ത കാര്യങ്ങൾ പിന്നിൽ എത്രയുണ്ടെന്ന് അറിയില്ല..’, തപ്‌സി അഭിമുഖത്തിൽ പറഞ്ഞു.

CATEGORIES
TAGS