സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ഹൽദി ചടങ്ങുകൾ ഈ കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് മുന്നത്തെ ദിവസം നടന്ന സംഗീത് രാത്രിയിലെ വീഡിയോ ഇപ്പോൾ സുരേഷ് ഗോപി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നിമിഷനേരംകൊണ്ട് അത് വൈറലായി മാറി.
പച്ച നിറത്തിലെ ലെഹങ്കയിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യവും ഭാവിവരൻ ശ്രേയസ് മോഹൻ പർപ്പിൾ നിറത്തിലെ ഔട്ട് ഫിറ്റിലുമാണ് തിളങ്ങിയത്. നേരത്തെ ഈ ചടങ്ങിൽ പങ്കെടുത്ത ചില സിനിമ താരങ്ങൾ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നത് വൈറലായിരുന്നു. മകളുടെ പ്രധാനപ്പെട്ട ഈ ചടങ്ങിൽ സുരേഷ് ഗോപിക്ക് പങ്കെടുക്കാൻ പറ്റിയില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യമെന്ന് പറയുന്നത്.
സുരേഷ് ഗോപി വീഡിയോ കോളിലൂടെ ചടങ്ങിൽ പങ്കെടുത്തത്. നാട്ടുകാർക്ക് വേണ്ടി ഇങ്ങനെ ജീവിക്കാതെ സ്വന്തം മകളുടെ പരിപാടികളിൽ എങ്കിലും പങ്കെടുക്കൂ എന്നൊക്കെ ആരാധകരിൽ ചിലർ വീഡിയോയുടെ താഴെ കമന്റുകളും ഇട്ടിട്ടുണ്ട്. ഇത്തരം നിമിഷങ്ങൾ പിന്നീട് ഉണ്ടാവുകയില്ലയെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ രാധിക വളരെ എനർജിയോടെ തന്നെ ഉണ്ടായിരുന്നു.
View this post on Instagram
മക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഒപ്പം ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മക്കളും നടന്മാരുമായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരും ഇളയമകൾ ഭവാനിയും എല്ലാം ഭാഗ്യയുടെ സംഗീത് പാർട്ടിയിൽ തിളങ്ങി. നടിമാരായ അഹാന കൃഷ്ണയും കുടുംബവും വിന്ദുജ മേനോനും മകളും എല്ലാം ഈ സംഗീത് വിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇവരാണ് ആദ്യം ഇതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.