‘അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളി മാണി..’ – സന്തോഷം പങ്കുവച്ച് ശ്രീനിഷ്

നടിയും അവതാരകയുമായ പേളി മാണിക്കും ഭർത്താവും സീരിയൽ നടനുമായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. പേളി വീണ്ടും അമ്മയായ സന്തോഷം ശ്രീനിഷ് അരവിന്ദാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പെൺകുഞ്ഞ് ആണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു. പേളി, ശ്രീനിഷ് ദമ്പതികളുടെ ആദ്യത്തെ കുട്ടിയും പെൺകുട്ടിയാണ്.

“ഞങ്ങൾ വീണ്ടും ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു.. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യകരവുമായി ഇരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും നന്ദി..”, ശ്രീനിഷ് ആ സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി താരങ്ങളാണ് കമന്റുകൾ ഇട്ടത്. ഇട്സ്‌ എ ഗേൾ എന്നൊരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ശ്രീനിഷ് ഇത് അറിയിച്ചത്.

നില എന്ന ആണ് ആദ്യ മകളുടെ പേര്. നില ബേബി ഏറെ നാളായി ഇളയ ആൾക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. ഗർഭിണിയായ ശേഷം പേളിയും ശ്രീനിഷും ആ കാലത്തെ അവസ്ഥയെ കുറിച്ചുള്ള വിശേഷങ്ങൾ വീഡിയോ പങ്കുവെക്കാറുണ്ട്. അതിൽ നിലയാണ് കുഞ്ഞിന് വേണ്ടി ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്. എന്തായാലും നില ബേബി ഒരു ചേച്ചി ആയിരിക്കുകയാണ്.

അശ്വതി ശ്രീകാന്ത്, ജുവൽ മേരി, സൗഭാഗ്യ വെങ്കിടേഷ്, ശ്രുതി രജനികാന്ത്, സാധിക വേണുഗോപാൽ, ഷിയാസ് കരീം തുടങ്ങിയ നിരവധി താരങ്ങളാണ് ശ്രീനിഷിന്റെ പോസ്റ്റിൽ കമന്റുകൾ ഇട്ടത്. ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നത്. ഷോ കഴിഞ്ഞ ശേഷം വിവാഹിതരായി. മത്സരത്തിൽ പേളി രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. പേളിയുടെ അനിയത്തിക്കും രണ്ട് കുട്ടികളാണ് ഉള്ളത്.