‘എംഎ നിഷാദ് ചാനൽ ചർച്ചയിൽ ഞാൻ സംസാരിച്ചപ്പോൾ ചിരിച്ചത് എന്നെ വിഷമിപ്പിച്ചു..’ – മാപ്പ് പറയണമെന്ന് ബാല

ചാനൽ ചർച്ചയിൽ താൻ സംസാരിക്കുമ്പോൾ സംവിധായകൻ എംഎ നിഷാദും റിവ്യൂർ അശ്വന്ത് കൊക്കും ചിരിച്ചത് മോശമായി തോന്നിയെന്നും അവർ ഫോൺ വിളിച്ച് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല. റിവ്യൂവേഴ്സിനെ കുറിച്ചുള്ള ഒരു ചാനൽ ചർച്ചയിലാണ് സംഭവം നടന്നത്. ബാല സംസാരിക്കുന്ന സമയത്ത് എംഎ നിഷാദും അശ്വന്ത് കോക്കും പറയുന്ന കാര്യം കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.

ചർച്ച കഴിഞ്ഞ് പിന്നീട് ബാല ഇത് ശ്രദ്ധിക്കുന്നത്. എംഎ നിഷാദ് അടുത്ത സുഹൃത്ത് ആയിരുന്നിട്ട് കൂടിയും അങ്ങനെ പെരുമാറിയത് തന്നെ വിഷമിപ്പിച്ചുവെന്നും ബാല പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പറഞ്ഞു. “എംഎ നിഷാദും അശ്വന്ത് കോക്കും എന്നെ വിളിച്ച് മാപ്പ് പറയണം. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്. മനുഷ്യന്റെ മനസ്സ് പബ്ലിസിറ്റിക്ക് വേണ്ടി അലയുകയാണ്. നമ്മൾ അങ്ങനെ ശീലിച്ചിട്ടില്ല.

എംഎ നിഷാദ് ചിരിച്ച കാര്യം ഞാൻ അറിഞ്ഞില്ല. അശ്വന്ത് കോക്ക് ചിരിച്ചത് ഞാൻ കണ്ടു. ഞാൻ കണ്ടില്ല മറ്റേത്. കണ്ടിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ. ഇപ്പോൾ കണ്ടു. ഞാൻ മാധ്യമപ്രവർത്തകയോട് ഒരു ചോദ്യം ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. എംഎ നിഷാദ് എന്നെ സെറ്റിൽ പൊന്നുപോലെ നോക്കിയിട്ടുള്ള ഒരാളാണ്. പിന്നീട് എന്റെയടുത്ത് ഒരു സ്ക്രിപ്റ്റുമായി അദ്ദേഹം എന്റെ വീട്ടിൽ വന്നിരുന്നു. അത് പക്ഷേ നടന്നില്ല.

സിനിമയിലെ ഭക്ഷണം കഴിച്ച് വളർന്നവരാണ് ഞാനും എംഎ നിഷാദും. അതുകൊണ്ട് കളിയാക്കിയത് ഒട്ടും ശരിയായില്ല. റിവ്യൂ പറയുന്നതിന് ഞാൻ എതിരല്ല. പക്ഷേ ഒരു പരിധി വിട്ടുപോകരുത്. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് വരെ കടന്നു. ചിലർ ചുമ്മാ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. മഴയത്തും വെയിലത്തും പണി എടുക്കുന്ന സിനിമാക്കാരെ ഒരു ചെറിയ മൊബൈൽ ക്യാമെറയിൽ ഷൂട്ട് ചെയ്തു കുറ്റം പറയുന്നതിന് എതിരെയാണ് ഞാൻ സംസാരിക്കുന്നത്..”, ബാല പറഞ്ഞു.