‘അർജുന്റെ മകൾ നടി ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വരൻ യുവനടൻ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. തമിഴ് നടനും സംവിധായകനുമായ തമ്പി രാമയ്യയുടെ മകനും യുവനടനുമായ ഉമാപതി രാമയ്യയാണ് വരൻ. ഇരു കുടുംബങ്ങളുടെയും ആശീർവാദത്തോടെ യുവതാരങ്ങളുടെ വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഈ കാര്യം അറിയിച്ചത്.

ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അതും നീണ്ടകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങളിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഈ വർഷം തന്നെ വിവാഹവും ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 2013-ൽ സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ.

ആ വർഷം പുറത്തിറങ്ങിയ പട്ടത്തു യാനൈ എന്ന സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്. ആകെ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുളളത്. സർജ കുടുംബത്തിലെ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. കന്നഡ നടനായ ധ്രുവ് സർജയും അർജുന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു. വരനായ ഉമാപതിയുടെ കുടുംബത്തിലുള്ളവരും ബന്ധുക്കളും ചടങ്ങളിൽ എത്തിയിരുന്നു.

2017-ലാണ് ഉമാപതി രാമയ്യ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന തമിഴ് സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് ഉമാപതിയുടെ വരവ്. നാല് സിനിമകളിൽ ഇതുവരെ നായകനായി അഭിനയിച്ചിട്ടുണ്ട്. അച്ഛനെ പോലെ തന്നെ സംവിധാന രംഗത്തേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഉമാപതി. ആദ്യ സിനിമയുടെ തിരക്കഥ എഴുതുന്നതും അച്ഛൻ തമ്പി രാമയ്യ ആണ്.