‘തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനിയല്ലേ ഇത്! ആരെയും വെല്ലുന്ന ഡാൻസുമായി നടി അവന്തിക..’ – വീഡിയോ വൈറൽ

നവാഗതനായ അഭിരാമി സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത യക്ഷി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അവന്തിക മോഹൻ. 2012 മുതൽ സിനിമയിലും 2015 മുതൽ സീരിയലുകളിലും വളരെ സജീവമായി നിൽക്കുന്ന അവന്തിക, ഏഷ്യാനെറ്റിലെ തൂവൽസ്പർശം എന്ന പരമ്പരയിൽ ശ്രീയാനന്ദിനി ഐ.പി.എസായി അഭിനയിച്ച ശേഷമാണ് ആരാധകരെ സ്വന്താമാക്കിയത്.

സിനിമകളിൽ അധികം തിളങ്ങാൻ അവന്തികയ്ക്ക് സാധിച്ചിരുന്നില്ല. സീരിയലിൽ ഇപ്പോൾ ഏറെ തിരക്കുള്ള താരമായി അവന്തിക മാറി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്. 2017-ലായിരുന്നു അവന്തികയുടെ വിവാഹം. തൂവൽസ്പർശം സീരിയലിൽ അഭിനയിക്കുമ്പോൾ പലർക്കും അവന്തിക വിവാഹിതയാണെന്നുള്ള കാര്യം അറിയില്ലായിരുന്നു.

ഒരു മകനും താരത്തിനുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിലെ മണിമുത്ത് എന്ന സീരിയലിലാണ് അവന്തിക പ്രധാന വേഷം ചെയ്യുന്നത്. ഒരുപാട് പ്രേക്ഷകരുള്ള ഒരു പരമ്പര തന്നെയാണ് മണിമുത്തു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അവന്തിക ഇടയ്ക്ക് ഡാൻസ് ചെയ്യുന്ന വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള അവന്തികയുടെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

അവന്തികയുടെ ഡാൻസ് ഗുരുവിന് ഒപ്പമാണ് ഡാൻസ് ചെയ്തിരിക്കുന്നത്. ബോളിവുഡിൽ ഹിറ്റ് ഗാനമായ ഷീലാ കി ജവാനി എന്ന പാട്ടിനാണ് അവന്തിക ചുവടുവച്ചത്. കത്രീന കൈഫിനെ വെല്ലുന്ന രീതിയിലാണ് അവന്തികയുടെ ഡാൻസ്. കത്രീനയെക്കാൾ ഹോട്ടാണ് അവന്തികയെ കാണാൻ എന്നും വീഡിയോയുടെ താഴെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ആരും സിനിമയിൽ അവന്തികയ്ക്ക് അവസരം നൽകുന്നില്ല എന്നും ചോദിക്കുന്നുണ്ട്.