ടെലിവിഷൻ അവതരണ രംഗത്തിലൂടെ കടന്നുവരുന്ന നിരവധി പേരെ മലയാളികൾ കണ്ടിട്ടുണ്ട്. ഒരു സിനിമ, സീരിയൽ താരത്തിന് ലഭിക്കുന്ന പിന്തുണയാണ് ഇവർക്കും ലഭിക്കാറുളളത്. ഒരുപാട് ആരാധകരെയും ഇവർ നേടാറുണ്ട്. വ്യത്യസ്തമായ സ്വന്തമായ അഭിനയ ശൈലി കൊണ്ടുവരുന്നവരാണ് കൂടുതലായി പിടിച്ചുനിൽക്കാറുള്ളത്. അവർക്ക് ഒരുപാട് ടെലിവിഷൻ ഷോകളും അവതരണം ചെയ്യാനും ലഭിക്കാറുണ്ട്.
മലയാള ടെലിവിഷനിൽ കോമഡി ഷോകളിൽ അവതാരകയായി എത്തി ഒരുപാട് മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയുമായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ലാവേഴ്സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിൽ നടൻ സുരാജ് വെഞ്ഞാറമൂടിന് ഒപ്പമാണ് അശ്വതി അവതാരകയായി ആദ്യമായി എത്തുന്നത്. അതിന് മുമ്പ് റേഡിയോയിൽ ആർ.ജെയായി അശ്വതി ജോലി ചെയ്തിട്ടുള്ള ഒരാളാണ്.
നിരവധി പ്രോഗ്രാമുകളിൽ അവതാരകയായിട്ടുള്ള അശ്വതി അഭിനയത്തിലേക്കും കടന്നിട്ടുണ്ട്. അതെ ചാനലിൽ ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ പ്രധാന വേഷം ചെയ്യുന്നത് അശ്വതിയാണ്. 2020 മുതൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഇപ്പോഴും തുടരുന്നുണ്ട്. ഇതിനിടയിൽ ചില ഷോകൾ അവതാരകയായും അശ്വതി ചെയ്യാറുണ്ട്. ഒരു എഴുത്തുകാരി കൂടിയാണ് അശ്വതി. വിവാഹിതയായ താരത്തിന് രണ്ട് മക്കളാണ് ഉള്ളത്.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായ അശ്വതി ഇപ്പോഴിതാ തന്റെ സുഹൃത്തുകൾക്ക് ഒപ്പം ബാംഗ്ലൂരിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തെ മനോഹരമായ നിമിഷങ്ങളാണ് ആണ് അശ്വതി പങ്കുവച്ചത്. ഷോർട്സ് ഒക്കെ ധരിച്ച് പക്കാ ട്രിപ്പ് മൂഡിലാണ് അശ്വതിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. തങ്ങൾ പങ്കിടുന്ന വൈബ് തനിക്ക് ഭയങ്കര ഇഷ്ടമെന്നും അശ്വതി പോസ്റ്റിന് ഒപ്പം കുറിച്ചു.