‘അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കി ഞാൻ ഗോവയിൽ സുഖിക്കാൻ പോയതല്ല..’ – പ്രതികരിച്ച് കെ.ജി ജോർജിന്റെ ഭാര്യ

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ കെജി ജോർജിന്റെ വിയോഗം ഈ കഴിഞ്ഞ ദിവസമാണ് മലയാളികൾ ഏറെ വിഷമത്തോടെ കേട്ടത്. എറണാകുളത്തെ വയോജനകേന്ദ്രത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഈ കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത്. മരിക്കുമ്പോൾ പോലും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നില്ല.

ഗോവയിൽ മകനൊപ്പം താമസിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സെൽമ കഴിഞ്ഞ ദിവസം രാത്രിയാണ് എത്തിയത്. കുടുംബത്തിന് നേരെ ഉയർന്ന ആരോപണങ്ങളോട് സെൽമ പ്രതികരിക്കുകയും ചെയ്തിരുന്നു. “ഞാൻ എന്റെ മകന്റെ കൂടെ ദോഹയിൽ ആയിരുന്നു. മകൾ ദോഹയിലുമായിരുന്നു. ഇവിടെ ഒറ്റയ്ക്ക് ഞാൻ താമസിക്കാൻ പറ്റുകയില്ലല്ലോ. അതുകൊണ്ടാണ് ഞാൻ ഗോവയ്ക്ക് പോകാൻ കാര്യം. ഇന്നലെ ഫ്ലൈറ്റ് ഇല്ലായിരുന്നു അതുകൊണ്ടാണ് ഇന്നത്തേക്ക് മാറിയത്.

ഞാനും എന്റെ മക്കളും ഭർത്താവിനെ വളരെ നന്നായിട്ട് തന്നെയാണ് നോക്കിയിട്ടുള്ളത്. ഇവിടെ കൊണ്ടുവന്ന് ഇട്ടത് എന്താണെന്ന് വച്ചാൽ നല്ല ഡോക്ടർമാരുണ്ട്, നേഴ്‌സുമാരുണ്ട്. എല്ലാ രീതിയിലും കൊള്ളാമെന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഇവിടെയാക്കിയത്. മനുഷ്യർ അതുമിതും ഒക്കെ പറയുന്നുണ്ട്. ഞങ്ങൾ വയോജന സ്ഥലത്ത് കൊണ്ടുപോയി ആക്കിയെന്നു. ഞങ്ങൾക്കും ജീവിക്കണ്ടേ? എന്റെ മോൾ ദോഹയിലും മോൻ ദോഹയിലും പോയി കഴിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്ക് ആയില്ലേ!

പുള്ളിയെ ഒറ്റയ്ക്കിട്ട് പോയെന്നാണ്‌ എല്ലാവരും പറയുന്നത്. എന്നെ കൊണ്ട് ഒറ്റയ്ക്ക് പുള്ളിയെ കുളിപ്പിക്കാനും കൊണ്ടുപോയി കിടത്താനും ഒന്നും പറ്റുകയില്ല. എനിക്ക് അതിനുള്ള ആരോഗ്യമില്ല. അതുകൊണ്ടാണ് ഞങ്ങൾ അവിടെയാക്കിയത്. അവർ വളരെ നന്നായിട്ട് തന്നെയാണ് നോക്കിയിട്ടുള്ളത്. പിന്നെ കോരയ്ക്കുന്ന പട്ടികളുടെ വാ നമ്മുക്ക് അടക്കാൻ പറ്റുകയില്ലല്ലോ. ജോർജേട്ടൻ ഒരുപാട് നല്ല പടങ്ങളുണ്ടാക്കി, പക്ഷേ അഞ്ച് കാശ് പുള്ളി ഉണ്ടാക്കിയിട്ടില്ല. പക്ഷേ എല്ലാവരും പറയുന്നത് എന്താണ്?

അയാളുണ്ടാക്കിയ സ്വത്ത് മുഴുവനും എടുത്തിട്ട്, ഒരു കറിവേപ്പില പോലെ പുള്ളിയെ എടുത്തിട്ടുവെന്നാണ് ഓരോ ആളുകൾ യൂട്യൂബിൽ ഇട്ടേക്കുന്നത്. ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ദൈവത്തെ മുൻനിർത്തിയാണ് ജീവിച്ചിട്ടുള്ളത്. പുള്ളിക്ക് ഒരു വിഷമവും ഞാൻ വരുത്തിയിട്ടില്ല. ഞാൻ സുഖവാസത്തിന് ഒന്നുമല്ല ഗോവയിൽ പോയത്. എന്റെ മകന്റെ അടുത്ത് പോയി. മോൾ ദോഹയിൽ പോയപ്പോൾ എന്നെ നോക്കാനാരുമില്ല ഇവിടെ. അദ്ദേഹത്തെ കഷ്ടപ്പെടുത്താതെ എടുത്തേക്കണേ എന്ന് ദൈവത്തോട് ഞാൻ ദിവസവും പ്രാർത്ഥിക്കാറുണ്ട്.

ആ പ്രാർത്ഥന ദൈവം കേട്ടു. അതുകൊണ്ട് ഇപ്പോൾ എനിക്ക് സമാധാനമുണ്ട്. നല്ല രീതിയിൽ തന്നെ എല്ലാം സംഭവിച്ചിട്ടുണ്ട്. അതിന് ഇനി പേര് എടുക്കാൻ മാത്രമൊന്നുമില്ലല്ലോ. അതുപോലെയൊരു സംവിധായകൻ ഇവിടെ വേറെയുണ്ടോ? ചരിത്രത്തിൽ ഇനി ഉണ്ടാവുകയുമില്ല. എന്റെ ഭർത്താവ് ആയതുകൊണ്ട് ഞാൻ പറയുകയല്ല. ഇത്രയും കഴിവുള്ള ഒരു സംവിധായകൻ, ഒരു സിനിമയിൽ മറ്റു സിനിമയിലേക്ക് യാതൊരു അനുകരണവുമില്ലാതെ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇനി അതുപോലെയൊരു സംവിധായകൻ ഉണ്ടാവുകയില്ല. ആ ഒരു വിഷമം മാത്രമേ എനിക്കുള്ളൂ..”, ഭാര്യ സെൽമ പ്രതികരിച്ചു.