‘സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഇതാ! മാളവിക ജയറാം പ്രണയത്തിൽ തന്നെ..’ – കാമുകന്റെ മുഖം കാണിക്കാതെ താരം

സിനിമ താരകുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും ഭാര്യയും നടിയുമായിരുന്ന പാർവതി, മക്കളായ നടൻ കാളിദാസ്, മോഡലിംഗ് രംഗത്ത് സജീവമായ മാളവിക എന്നിവർ അടങ്ങുന്ന കുടുംബമാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും അഭിനയത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. കാളിദാസ് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറി.

മാളവികയാകട്ടെ പരസ്യചിത്രങ്ങളിലും മ്യൂസിക് വീഡിയോസിലും ഒക്കെ അഭിനയിക്കുന്നുണ്ട്. നായികയായി മാളവിക വൈകാതെ അഭിനയിക്കുമെന്ന് പ്രതീക്ഷയിലാണ് മലയാളികൾ. ഇതിനിടയിൽ കഴിഞ്ഞ ദിവസം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ച ഒരു ഫോട്ടോ വാർത്തകളിൽ ഇടംപിടിച്ചത്. കാറിൽ ഒരാളുടെ കൈയിൽ പിടിച്ചിരിക്കുന്ന ഫോട്ടോയാണ് മാളവിക സ്റ്റോറിയാണ് ആരാധകരുമായി പങ്കുവച്ചത്.

മാളവിക പ്രണയത്തിലാണോ എന്ന രീതിയിൽ വാർത്തകൾ വരികയും ചെയ്തു. എങ്കിൽ ആ വാർത്ത സത്യമാണെന്ന് രീതിയിൽ തന്നെ അംഗീകരിച്ചുകൊണ്ട് കാമുകന്റെ മുഖം കാണിക്കാതെ ഒരു പോസ്റ്റ് ഇപ്പോൾ മാളവിക പോസ്റ്റ് ചെയ്തിരിക്കുകയാണ്. “സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഇതാ..”, എന്ന ക്യാപ്ഷനോടെയാണ് മാളവിക ആ പോസ്റ്റിൽ കുറച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ദുബായിൽ വച്ചാണ് ചിത്രങ്ങൾ എല്ലാവരുടെയും ഫോട്ടോസ് എടുത്തിരിക്കുന്നത്.

ആദ്യം അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഓരോ ഫോട്ടോയും പിന്നീട് കാളിദാസ് ഒരു ടി ഷർട്ട് പിടിച്ചുനിൽകുന്ന ഒരു ഫോട്ടോയും ശേഷം കാളിദാസിന്റെ കാമുകി തരിണിയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോയ്ക്കും ശേഷം ഏറ്റവും അവസാനമാണ്, തിരിഞ്ഞ് നിൽക്കുന്ന ഒരാളെ കെട്ടിപിടിച്ചുള്ള ഫോട്ടോ മാളവിക ഇട്ടത്. പാർവതിയും, കാളിദാസും, തരിണിയും ഉൾപ്പടെയുളളവർ കമന്റുകളും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്.