‘അസീസ് എന്നെ അനുകരിക്കുന്നത് അത്ര നന്നായി തോന്നിയിട്ടില്ല, ഓവറാക്കി കളിയാക്കുന്നത് പോലെ..’ – തുറന്നടിച്ച് അശോകൻ

സിനിമ താരങ്ങളുടെ ശബ്ദം അനുകരിച്ചുകൊണ്ട് മലയാളികളുടെ ശ്രദ്ധനേടിയെടുക്കുന്ന ഒരുപാട് മിമിക്രി കലാകാരന്മാരെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തി കഴിവ് തെളിയിച്ചിട്ടുള്ള പലരുമുണ്ട്. ഈ അടുത്തിടെ കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളാണ് നടൻ അസീസ് നെടുമങ്ങാട്. മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ്.

മിമിക്രിയിലും സ്റ്റേജ് ഷോകളിലും അസീസ് ഏറ്റവും കൂടുതൽ അനുകരിച്ചിട്ടുള്ള ഒരാളാണ് നടൻ അശോകൻ. ടെലിവിഷൻ ഷോകളിൽ പോലും അസീസ് സ്ഥിരമായി അശോകന്റെ ശബ്ദവും ലുക്കും അനുകരിക്കാറുണ്ട്. അസീസിന്റെ ആ അനുകരണത്തിന് എതിരെ അശോകൻ തന്നെ ഇപ്പോൾ തുറന്നടിച്ചിരിക്കുകയാണ്. “മിമിക്രികാരിൽ നല്ലവരായി ചെയ്യുന്നവരുമുണ്ട്, വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്തു ചെയ്യുന്നവരുമുണ്ട്.

ഉള്ളതിന്റെ ഒരു പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും ചെയ്യുന്നത്. ഞാൻ അങ്ങനെ കണ്ണ് വെക്കാറുണ്ടോ എന്ന് എനിക്ക് അറിയില്ല. എവിടെങ്കിലും ഒരു ചെറിയ ഇത് നോക്കിയിട്ടാണ് അവരിത്വലിച്ചുനീട്ടുന്നത്. കളിയാക്കി ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവരൊക്കെ നമ്മളെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അവർ ചെയ്തോട്ടെ.. അസീസ് അത്ര നന്നായിട്ട് ചെയ്യുന്ന ഒരാളാണെന്ന് എനിക്ക് തോന്നുന്നില്ല.

ഓവറാക്കി കളിയാക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. അദ്ദേഹം നല്ലയൊരു മിമിക്രി താരമാണ്. പുള്ളി എപ്പോഴും ചെയ്യാറുണ്ട്. എന്നെപോലെയുള്ള ചിലരുടെ അനുകരണം വച്ചാണ് പുള്ളി പ്രശസ്തനായതെന്ന് അങ്ങേര് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഓരോതരുടെയും ഇഷ്ടം. അത് അവരുടെ തൊഴിൽ അല്ലേ.. അത് ചെയ്യട്ടെ..”, അശോകൻ പ്രതികരിച്ചു. ഒരു അഭിമുഖത്തിലാണ് അശോകൻ അസീസിന്റെ അനുകരണത്തെ കുറിച്ച് സംസാരിച്ചത്.