‘വുമൺസ് ഡേ ദിനത്തിൽ കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ആര്യ ബഡായ്..’ – ഫോട്ടോസ് കാണാം

‘വുമൺസ് ഡേ ദിനത്തിൽ കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ആര്യ ബഡായ്..’ – ഫോട്ടോസ് കാണാം

ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലെ രമേശ് പിഷാരഡിയുടെ ഭാര്യയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടിയും അവതാരകയുമായ ആര്യ ബാബു. ആര്യ ബഡായ് എന്ന പേരിലാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ അറിയാവുന്നത്. ബഡായ് ബംഗ്ലാവ് ശരിക്കും ആര്യയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.

അതിന് ശേഷം ധാരാളം സിനിമകളും ഷോകളും താരത്തിന് ലഭിച്ചു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലെ മല്ലിക എന്ന കഥാപാത്രം അവതരിപ്പിച്ച് ബിഗ് സ്ക്രീനിലും സുപരിചിതയായ മാറുകയായിരുന്നു ആര്യ ബഡായ്. അതിന് ശേഷം ധാരാളം സിനിമകളിൽ അഭിനയിച്ച ആര്യ ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് സീസൺ 2-വിൽ മത്സരാർത്ഥി ആവുകയും ചെയ്തു.

ബിഗ് ബോസിൽ പങ്കെടുത്ത ശേഷം ആര്യയ്ക്ക് സോഷ്യൽ മീഡിയയിൽ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ആളുടെ ഫാൻസിൽ നിന്നും മോശം കമന്റുകളും വിമർശനങ്ങളും ലഭിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം ധൈര്യത്തോടെ പോരാടി ആര്യ വീണ്ടും മുന്നോട്ട് പോവുകയും ചെയ്തു. ഈ കഴിഞ്ഞ വുമൺസ് ഡേ ദിനത്തിൽ ആര്യ പങ്കുവച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

നിങ്ങളുടെ എല്ലാ കുറവുകളും അപൂർണതകളും ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം സ്വഭാവം ചിട്ടപ്പെടുത്തുക.. ഒപ്പം എന്നെ ശക്തയും ധീരയുമായി മാറ്റിയ എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും നന്ദി പറയുന്നു.. എല്ലാ സ്ത്രീകൾക്കും വളരെ സന്തോഷകരമായ വനിതാദിനം ആശംസിക്കുന്നു.. നിങ്ങൾ എന്താണെന്ന് ആഘോഷിക്കൂ.. ഇന്ന് മാത്രമല്ല എന്നാൽ ഓരോ ദിവസവും..’, ആര്യ ഫോട്ടോയോടൊപ്പം കുറിച്ചു.

മെറിൻ ജോർജ് എടുത്ത ചിത്രങ്ങളാണ് ആര്യ പങ്കുവച്ചത്. മെറിൻ എടുത്ത ആര്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. മഞ്ജു കല്ലുന്നയാണ് ആര്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ സാന്നിദ്ധ സിദ്ധാർത്ഥാണ് കോൺസെപ്റ്റും സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ചിത്രങ്ങൾക്ക് നല്കയിട്ടുളളത്.

CATEGORIES
TAGS