‘എങ്ങനെ നടന്ന പെങ്കൊച്ചാ, സിനിമയിൽ അവസരം കുറഞ്ഞല്ലേ’ – മീരാനന്ദന്റെ ഫോട്ടോസിന് മോശം കമന്റുകൾ

‘എങ്ങനെ നടന്ന പെങ്കൊച്ചാ, സിനിമയിൽ അവസരം കുറഞ്ഞല്ലേ’ – മീരാനന്ദന്റെ ഫോട്ടോസിന് മോശം കമന്റുകൾ

ദിലീപ് നായകനായി അഭിനയിച്ച മുല്ല എന്ന സിനിമയിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീരാനന്ദൻ. അതിന് മുമ്പ് കുടുംബപ്രേക്ഷകർക്ക് പരിചിതമായ ഒരു മുഖമായിരുന്നു മീരയുടേത്. മീര ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന് അതിൽ രഞ്ജിനി ഹരിദാസിനൊപ്പം അവതാരകയായി തിരഞ്ഞെടുത്തിരുന്നു.

ഗായികയായി അവസരം തേടി വന്ന് ഒടുവിൽ അവതാരക ആവുകയും അതിൽ നിന്ന് സിനിമയിലേക്ക് നായികയായി എത്തുകയും ചെയ്തിരുന്നു മീരാനന്ദൻ. പിന്നീട് തമിഴിലും തെലുങ്കിലും ഒരു കന്നഡ ചിത്രത്തിലും മീരാനന്ദൻ അഭിനയിക്കുകയും ചെയ്തിരുന്നു. 2014-ൽ മീരാനന്ദൻ ദുബായിലെ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലിക്ക് കയറുകയും ചെയ്തു.

2017-ലാണ് മീരാനന്ദൻ അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്ന മീരാനന്ദൻ ഇപ്പോൾ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ ആർ.ജെയായി ജോലി ചെയ്യുകയാണ്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ഇപ്പോഴും ആരാധകർ ഒരുപാടുള്ള ഒരു താരമാണ് മീരാനന്ദൻ.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള മീരാനന്ദൻ തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോസ് പങ്കുവെക്കുമ്പോൾ ചിലർ മോശം കമന്റുകളുമായി രംഗത്തും വരാറുണ്ട്. ഈ കഴിഞ്ഞ ദിവസം മീരാനന്ദൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ചിലർ മീരയുടെ വസ്ത്രധാരണത്തെ കുറിച്ച് മോശം കമന്റുകൾ ഇട്ടിട്ടുണ്ട്.

‘എങ്ങനെ നടന്ന പെങ്കൊച്ചാരുന്നു ഇപ്പൊ പൈസ ഒന്നുലെന്ന് തോന്നുണു.. ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുവല്ലേ’, സിനിമയിൽ അവസരം ഇല്ലല്ലേ, അവസരങ്ങൾ ഇല്ലല്ലേ ഇപ്പൊ.. ഇത് നല്ല ഐഡിയ ആണ്..’, അങ്ങനെ പോകുന്ന ചില കമന്റുകൾ. എന്നാൽ താരത്തിന്റെ ഈ മേക്കോവറിന് അഭിനന്ദിച്ച് ഒരുപാട് കമന്റുകളുമുണ്ട്.

CATEGORIES
TAGS