സിനിമ-സീരിയൽ മേഖലയിൽ കഴിഞ്ഞ 15 കൊല്ലത്തോളമായി സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് നടി ആര്യ ബാബു. ആര്യ എന്ന് മാത്രം പറഞ്ഞാൽ പ്രേക്ഷകർക്ക് ഒരുപക്ഷേ പെട്ടന്ന് താരത്തിനെ മനസ്സിലായെന്ന് വരികയില്ല. ആര്യ ബഡായ് എന്ന് പേരിലാണ് താരം അറിയപ്പെടുന്നത് തന്നെ. സ്റ്റാർ വിജയ് ചാനലിലെ മഹാറാണി എന്ന സീരിയലിലൂടെയാണ് ആര്യ അഭിനയത്തിലേക്ക് വരുന്നത്.
അതിന് ശേഷം ഒരുപാട് സീരിയലുകളിലും ചാനൽ ഷോകളിലും തിളങ്ങിയ ആര്യ 2013-ൽ സ്ത്രീധനം എന്ന സീരിയലിലൂടെ മലയാളത്തിലും ശക്തമായ വരവ് അറിയിച്ചു. ആ സീരിയൽ ചെയ്യുന്ന സമയത്ത് തന്നെയാണ് ആര്യ ഏഷ്യാനെറ്റിലെ തന്നെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിൽ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം എത്തുന്നത്. അത് ആര്യയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. പ്രോഗ്രാം വലിയ ഹിറ്റായത്തോടെ ആര്യയ്ക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചു.
കുഞ്ഞിരാമായണം എന്ന സിനിമയിലെ മല്ലിക എന്ന കഥാപാത്രമാണ് സിനിമയിൽ ആര്യയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ആര്യ പ്രേക്ഷകരുടെ പ്രീതി നേടി. ഒടുവിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന ആര്യ ഇപ്പോൾ വാൽക്കണ്ണാടി എന്ന പ്രോഗ്രാമിൽ അവതാരകയാണ്.
വിവാഹിതയായിരുന്നെങ്കിലും ആര്യ ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. മകൾ റോയ ആര്യയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇപ്പോഴിതാ മകൾക്ക് ഒപ്പം ഒരു രസകരമായ ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ആര്യ. പുഷ്പയിലെ ശ്രീവല്ലി എന്ന് തുടങ്ങുന്ന ഗാനത്തിന് കൈയിൽ ചൂല് പിടിച്ച് തറ തൂക്കുന്ന രീതിയിലാണ് ആര്യ ഡാൻസ് ചെയ്യുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.