‘നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയായി, വരൻ തമിഴ് നടൻ..’ – ഫോട്ടോസ് വൈറൽ

ഒരു കാലത്ത് തമിഴിൽ ആക്ഷൻ കിംഗ് ആയി അറിയപ്പെട്ടിരുന്ന ഇന്നും തെന്നിന്ത്യൻ സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. തമിഴ് നടനായ തമ്പി രാമായ്യയുടെ മകനും തമിഴിലെ യുവനടനുമായ ഉമാപതി രാമായ്യയാണ് ഐശ്വര്യയുടെ വരൻ. ജൂൺ പത്തിനായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചെന്നൈയിൽ അർജുൻ പണി കഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. ജൂൺ 14-ന് ചെന്നൈയിൽ വച്ചാണ് സിനിമയിലെ സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും വേണ്ടിയുള്ള വിവാഹ സത്കാരം വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

2013-ൽ ഇറങ്ങിയ ‘പട്ടത്ത് യാനൈ’ എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് വരുന്നത്. അർജുനെ പോലെ സിനിമയിൽ തിളങ്ങി നിൽക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചില്ല. എങ്കിലും ഒരു താരപുത്രി എന്ന നിലയിൽ തന്നെ ഐശ്വര്യ കുറച്ച് സിനിമകൾ ചെയ്തു. ഉമാപതി ആകട്ടെ ‘അടഗപ്പട്ടത് മഗജനങ്ങളെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ സിനിമകളിൽ ഉമാപതി അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും കൗതുകകരമായ ഒരു കാര്യം എന്താണെന്ന് വച്ചാൽ ഇരുവരും അവരവരുടെ അച്ഛൻ സംവിധാനം ചെയ്ത സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇരുവരുടെയുണ് വിവാഹനിശ്ചയം നടന്നത്. ഐശ്വര്യ ഇപ്പോൾ മോഡലിംഗ് രംഗത്ത് ഏറെ സജീവമാണ്. വിവാഹം കഴിഞ്ഞ് അത് തുടരുമോ സിനിമയിൽ അഭിനയിക്കുമോ എന്നതിൽ വ്യക്തതയില്ല. അഞ്ജന എന്ന പേരിൽ ഒരു മകൾ കൂടി അർജുനുണ്ട്.