‘വിമർശകർ അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ! മൂന്നാറിൽ സമയം ചിലവഴിച്ച് നടി നിമിഷ സജയൻ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നായികനടിയാണ് നിമിഷ സജയൻ. ഈ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നേരിടുന്ന ഒരാളുകൂടിയാണ് നിമിഷ. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയമാണ് നിമിഷയ്ക്ക് ഇത്രയും വിമർശനങ്ങൾ കേൾക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞയൊരു കാര്യം താരത്തിന് തിരിച്ചടിയായി മാറിയത്.

ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിന്ന് പരിഹാസ കമന്റുകൾ വന്നതോടെ നിമിഷ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. നിമിഷയ്ക്ക് പിന്തുണ അറിയിച്ച് വളരെ കുറച്ചുപേർ മാത്രമാണ് രംഗത്ത് വന്നത്. ഇത്രയൊക്കെ വിമർശനങ്ങൾ നേരിട്ടിട്ടും നിമിഷ ഇതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവുകയാണെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.

വിമർശനങ്ങൾക്ക് ഇടയിൽ നിമിഷ മൂന്നാറിൽ തന്റെ വെക്കേഷൻ സമയം ചിലവഴിക്കുകയാണ് താരം. അവിടെയുള്ള ഒരു ചെറിയ വെള്ള ചാട്ടത്തിന് കീഴിൽ ഇരിക്കുന്ന ചിത്രങ്ങൾ നിമിഷ തന്നെ പങ്കുവച്ചിട്ടുമുണ്ട്. വിമർശകർ എല്ലാം അങ്ങോട്ട് മാറി ഇരുന്ന് വേണേൽ കരഞ്ഞോ എന്ന ഭാവത്തിലാണ് നിമിഷ ഇതെല്ലാം നേരിടുന്നതെന്ന് ചിത്രങ്ങളിലെ താരത്തിന്റെ സന്തോഷം കണ്ടാൽ തന്നെ വ്യക്തമാണ്.

അതേസമയം അദൃശ്യ ജാലകങ്ങളാണ് നിമിഷയുടെ അവസാനം ഇറങ്ങിയ മലയാള സിനിമ. തിയേറ്ററുകളിൽ അത്ര വിജയം നേടിയ ഒരു സിനിമയായിരുന്നില്ല. തമിഴിൽ മിഷൻ ചാപ്റ്റർ വൺ എന്ന സിനിമയും താരത്തിന്റെ ഇറങ്ങിയിരുന്നു. അതും അത്ര വിജയമായിരുന്നില്ല. പക്ഷേ ആമസോൺ പ്രൈമിൽ ഇറങ്ങിയ പോക്കർ എന്ന വെബ് സീരിസിലെ നിമിഷയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.