‘അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് നടി അർച്ചന സുശീലൻ..’ – ആശംസകളുമായി മലയാളികൾ

ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയുമായി മാറിയ താരമാണ് നടി അർച്ചന സുശീലൻ. അർച്ചന എന്ന പറയുന്നതിനേക്കാൾ മാനസപുത്രിയിലെ ഗ്ലോറി എന്ന് പറയുമ്പോഴാണ് മലയാളികൾ പെട്ടന്ന് താരത്തിനെ ഓർക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും അർച്ചന സീരിയലുകളിൽ തിളങ്ങിയിട്ടുണ്ട്.

അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. സിനിമകളിലും അർച്ചന അഭിനയിച്ചിട്ടുണ്ട്. ലങ്ക, കാര്യസ്ഥൻ, വില്ലാളിവീരൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. നല്ലയൊരു നർത്തകി കൂടിയാണ് അർച്ചന. ധാരാളം ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുള്ള അർച്ചന ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയയായിരുന്നു.

ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം അർച്ചന മറ്റൊരു വിവാഹം രണ്ട് വർഷം മുമ്പ് കഴിച്ചിരുന്നു. അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രവീൺ നായരെയാണ് അർച്ചന വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ടാം വർഷം ആ സന്തോഷ വാർത്തയുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അർച്ചന. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷമാണ് അർച്ചന തന്റെ ആരാധകരുമായി പങ്കിട്ടത്.

“ഞങ്ങളുടെ ചെറിയ അത്ഭുതം വന്നുകൊണ്ടിരിക്കുന്നു..”, അർച്ചനയും ഭർത്താവും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. അർച്ചനയുടെ സഹോദരന്റെ മുൻഭാര്യ കൂടിയായ ആര്യ ബഡായ്, മൃദുല വിജയ്, ഷംന കാസിം, മുക്ത, വൈഗ, ശ്രീലക്ഷ്മി ശ്രീകുമാർ, ഡയാന ഹമീദ് തുടങ്ങിയ നടിമാർ ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. അർച്ചനയുടെ വയറിൽ കൈതോട്ട് നിൽക്കുന്ന പ്രവീണിനെ ചിത്രങ്ങളിൽ കാണാം.