‘മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തോ?’ – ആരാധകരുടെ ചോദ്യത്തിന് മറുപടി കൊടുത്ത് അമൃത സുരേഷ്

സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഗായികയാണ് അമൃത സുരേഷ്. ഫൈനലിൽ എത്തിയില്ലെങ്കിൽ കൂടിയും ഒരുപാട് ആരാധകരെ നേടിയെടുത്ത ശേഷമാണ് അമൃത മടങ്ങിയത്. ഷോയിലൂടെ തന്റെ കരിയറിൽ മാത്രമല്ല അമൃത നേട്ടമുണ്ടാക്കിയത്. അതിൽ എത്തിയ ശേഷമാണ് നടൻ ബാലയുമായി അമൃത പരിചിതയായി മാറുന്നത്.

ഇരുവരും തമ്മിൽ വിവാഹിതരാവുകയും ഒരു മകൾ ജനിക്കുകയും ചെയ്തു. പിന്നീട് ആ ബന്ധം നിയമപരമായി തന്നെ അമൃത വേർപിരിഞ്ഞിരുന്നു. അതിന് ശേഷം മകളുമായി ഒരു സിംഗിൾ ലൈഫിൽ ആയിരുന്നു അമൃത പോയികൊണ്ടിരുന്നത്. കഴിഞ്ഞ വർഷം സംഗീതസംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഈ അടുത്തിടെ ഇരുവരും പിരിഞ്ഞെന്ന് വാർത്തകൾ വന്നിരുന്നു.

പക്ഷേ അതൊക്കെ വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം അമൃത ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ഒരു സംശയത്തിന് മറുപടി കൊടുത്തിരിക്കുകയാണ്. അമൃതയുടെ മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നാണ് ആരാധകർ സംശയം ചോദിച്ചത്. ചില ചിത്രങ്ങളിൽ മൂക്കിന് മാറ്റം വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ആരാധകരിൽ ചിലർ ഈ സംശയം ചോദിച്ചത്.

“മൂക്കിൽ എന്തെങ്കിലും സർജറി ചെയ്തോ എന്ന് ചോദിക്കുന്നവരോട്, ഇല്ല! അതെന്റെ യഥാർത്ഥ മൂക്ക് തന്നെയാണ്. ജനിച്ചപ്പോൾ മുതൽ അത് അങ്ങനെയാണ്..”, ഇതായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ അടുത്തിടെയുള്ള മിക്ക പോസ്റ്റിന് താഴെയും ഇത്തരമൊരു കമന്റ് കാണാറുണ്ട്. എന്തായാലും ആരാധകരുടെ ആ വലിയ സംശയത്തിന് അവസാനമായിരിക്കുകയാണ്. സ്റ്റേജ് ഷോകളുമായി വളരെ സജീവമാണ് അമൃത ഇപ്പോൾ.