‘ജയിലർ ഓഡിയോ ലോഞ്ചിൽ ചുവപ്പിൽ തിളങ്ങി തമന്ന, എന്തൊരു ഗ്ലാമറെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബോളിവുഡ് സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യ അടക്കിഭരിക്കുന്ന നായികയായി മാറിയ താരമാണ് നടി തമന്ന ഭാട്ടിയ. തെലുങ്കിലും തമിഴിലുമാണ് തമന്ന കൂടുതൽ അഭിനയിച്ചിരിക്കുന്നത്. ബ്രഹ്മണ്ഡ സിനിമകളുടെ ഭാഗമാവാൻ തമന്നയ്ക്ക് പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. 17 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായി മലയാളത്തിലും അഭിനയിച്ചിരിക്കുകയാണ് ഈ വർഷം തമന്ന.

ദിലീപിന്റെ നായികയായി ബാന്ദ്ര എന്ന സിനിമയിലാണ് തമന്ന മലയാളത്തിൽ നായികയായി അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. തമന്നയുടെ അടുത്ത റിലീസ് ചിത്രം രജനീകാന്തിന് ഒപ്പമുള്ള ജയിലർ ആണ്. നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ ഇന്ത്യൻ സിനിമയിൽ പല സൂപ്പർതാരങ്ങളും അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ആ സിനിമയുടെ ഭാഗമാണ്.

മോഹൻലാൽ അതിഥി വേഷത്തിലാണ് അഭിനയിക്കുന്നത്. ഓഗസ്റ്റ് പത്തിനാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. രജനികാന്ത്, തമന്ന, ശിവരാജ് കുമാർ, ജാക്കി ഷെറോഫ്, നെൽസൺ, അനിരുദ്ധ്, രമ്യ കൃഷ്ണൻ തുടങ്ങിയവർ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുനൂറ് കോടിയാണ് സിനിമയുടെ ബഡ്ജറ്റ്.

ഓഡിയോ ലോഞ്ച് പരിപാടിയിൽ തിളങ്ങിയത് തമന്ന തന്നെയായിരുന്നു. തമന്നയുടെ തകർപ്പൻ ഡാൻസും പരിപാടിയിൽ ഉണ്ടായിരുന്നു. അതിന് ശേഷം ചുവപ്പ് നിറത്തിലെ ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് തമന്ന തിളങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ തമന്ന തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഫാൽഗുനി ഷെയിൻ പീകോക്കിന്റെ ഔട്ട്ഫിറ്റാണ് തമന്ന ധരിച്ചിരുന്നത്. എന്തൊരു ഗ്ലാമറാണെന്ന് ആരാധകരും കമന്റ് ഇട്ടിട്ടുണ്ട്.