‘നീലത്താമരയിലെ കുഞ്ഞിമാളു ആണോ ഇത്!! കറുപ്പ് സാരിയിൽ ഹോട്ട് ലുക്കിൽ അർച്ചന കവി..’ – വീഡിയോ വൈറൽ

2009-ൽ എം ടി വാസുദേവൻ നായർ തിരക്കഥ ഒരുക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ആൺ നീലത്താമര. ആ ചിത്രത്തിലൂടെ മലയാളത്തിൽ ഒരു താരോദയം ഉണ്ടായി അർച്ചന ജോസ് കവി. ചിത്രം മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ അർച്ചന കവിയുടെ അഭിനയവും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. കുഞ്ഞിമാളു എന്ന കഥാപാത്രം താരം വളരെ മികച്ചതാക്കി.

പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു. മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പെർ, സ്പാനിഷ് മസാല, 2012-ൽ ആദ്യ തമിഴ് ചിത്രം അറവാൻ, മഴവില്ലിന് അറ്റം വരെ, 2013-ൽ ആദ്യ തെലുങ്കു ചിത്രം ബാക് ബെഞ്ച് സ്റ്റുഡന്റസ്, ഹണിബീ, പട്ടം പോലെ, നാടോടിമന്നൻ, തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്.

അഭിനയത്രി മാത്രം അല്ല അർച്ചന. അവതാരിക, സംവിധായിക തുടങ്ങിയ മേഖലകളിൽ താരം തന്റെ കയ്യൊപ്പു വെച്ചിട്ടുണ്ട്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ചായ എന്ന ബൗട്ടിക് അർച്ചന നടത്തുന്നുണ്ട്. യൂട്യൂബർ കൂടിയാണ് അർച്ചന കവി. നിരന്തരം ആരാധകരുമായി സംസാരിക്കാറുള്ള അർച്ചന കവി സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ്.

ഇപ്പോൾ അർച്ചന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബ്ലാക്ക് സാരിയിൽ അതീവ ഗ്ലാമറസ് ആയി ആണ് അർച്ചന വന്നിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ ആയ ജെയ്സൺ മദനി ഫോട്ടോഗ്രാഫി ആണ് ക്യാമറയിൽ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.