‘സ്കോട്ട്‌ലൻഡിലെ ബീച്ചിൽ ഹോട്ട് ലുക്കിൽ നമിത പ്രമോദ്, ക്യൂട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നമിത പ്രമോദ്. മലയാളം ടെലിവിഷൻ ചാനലുകളിൽ ബാലതാരമായി ആണ് നമിത തന്റെ അഭിനയ ജീവിതം തുടങ്ങുന്നതു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് താരം തന്റെ ആദ്യ സീരിയൽ അഭിനയം തുടങ്ങിയത്. സൂര്യ ടി വിയിലെ വേളാങ്കണ്ണി മാതാവ്, അമ്മെ ദേവി, ഏഷ്യാനെറ്റ് ടിവിയിലെ എന്റെ മനസപുത്രി തുടങ്ങിയ സീരിയലുകളിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

2011-ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ട്രാഫിക്. അതിലൂടെ റിയ എന്ന കഥാപാത്രമായി താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്. 2012 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ താരം നായികയായി ചുവടു വെച്ചു. ശേഷം കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു താരത്തിന്.

സൗണ്ട് തോമ, പുള്ളി പുലികളും ആട്ടിൻ കുട്ടിയും, തമിഴ് ഭാഷ അരങ്ങേറ്റ ചിത്രം എൻ കാതൽ പുദിത്, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്പ്യാരെ കൂട്ടമണി, തെലുങ്കു അരങ്ങേറ്റ ചിത്രം ചുറ്റലാബായി, കമ്മാര സംഭവം, മാർഗംകളി, ഈശോ തുടങ്ങി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. റിലീസിനായി കാത്തിരിക്കുന്ന അഞ്ചോളം ചിത്രങ്ങളും.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് നമിത പ്രമോദ്. നിരന്തരമായി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുള്ള താരം ഇപ്പോൾ സ്കോട്ലൻഡിൽ ആണ്. സ്കോട്ലൻഡിലെ ലോച് മോർലിക് ബീച്ചിൽ നിന്നും അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധയമായിക്കൊണ്ടിരിക്കുന്നത്. താരം തന്നെ ആണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.