ബിഗ് ബോസ് എന്ന ഷോയിലൂടെ ജന മനസ്സുകളിൽ സ്ഥാനം നേടിയ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ റോബിനെ പോലെ ആരാധകരെ നേടിയിട്ടുള്ള താരങ്ങളുണ്ടോ എന്നത് സംശയമാണ്. നാലാമത്തെ സീസണിലെ മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ. ഏറെ വിവാദങ്ങളും നിറഞ്ഞ സീസണിൽ കൂടുതൽ റോബിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. തുടക്കം മുതൽ തന്നെ റോബിൻ രാധാകൃഷ്ണനും മറ്റു മത്സരാർത്ഥികളും തമ്മിൽ വഴക്കും ബഹളവും ഉണ്ടാവാറുണ്ടായിരുന്നു.
റോബിനെ ഒറ്റപ്പെടുത്തുവെന്ന രീതിയിലുള്ള സന്ദർഭം വന്നതോടെ ഒരുപാട് ആരാധകരെ താരത്തിന് ലഭിച്ചു. അൻപതാം നാളിൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ് സലീമുമായി ഒരു ടാസ്കിൽ കൈയാങ്കളിയിലേക്ക് എത്തുകയും റോബിനെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.അതോടുകൂടി ഇരിട്ടി പേരാണ് റോബിനെ സപ്പോർട്ടുമായി വന്നത്. റോബിനെ എയർപോർട്ടിൽ സ്വീകരിക്കാനും ആരാധകർ തടിച്ചുകൂടിയിരുന്നു.
റോബിൻ ഷോയിലൂടെ ഇഷ്ടമാണെന്ന് പറഞ്ഞ ദിൽഷയായിരുന്നു വിജയിയായത്. ഇരുവരും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ദിൽഷയ്ക്ക് ഒരു സുഹൃത്തായി തുടരാനായിരുന്നു താൽപര്യമെന്ന് അറിയിച്ചിരുന്നു. ഇതോടെ ദിൽഷയ്ക്ക് എതിരെയും ആരാധകരുടെ മോശം കമന്റുകൾ വരികയുണ്ടായി. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷമാണ് റോബിൻ മറ്റൊരു പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുകയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വരികയും ചെയ്തു.
ആരതി പൊടി എന്ന ഫാഷൻ ഡിസൈനറുമായിട്ടാണ് റോബിൻ പ്രണയത്തിലായത്. റോബിന്റെ ആരാധകർ ആരതിയെ അതോടെ ഫോളോ ചെയ്യാൻ തുടങ്ങി. വളരെ പെട്ടന്ന് തന്നെ ആരതിക്ക് ഫോളോവേഴ്സ് കൂടുകയും ചെയ്തു. ആരതിയുടെ ഒരു കിടിലം ഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഷാലു പേയാട് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രത്തിന് താഴെ ‘എന്റേത്’ എന്ന കമന്റാണ് ഡോക്ടർ റോബിൻ ഇട്ടിരിക്കുന്നത്. എല്ലാ പോസ്റ്റിലും ഇത് തന്നെ ഇടണമെന്നില്ലെന്ന് ചിലർ മറുപടിയും കൊടുത്തിട്ടുണ്ട്.