‘വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം! ഹൽദി ചടങ്ങിൽ തിളങ്ങി നടി അപർണ ദാസ്..’ – ചിത്രങ്ങൾ വൈറൽ

പുതുമുഖമായ എത്താറുള്ള നായികമാരെ മലയാളികൾ ഏറെ ഉറ്റുനോക്കാറുണ്ട്. അവർ സിനിമയിൽ എത്രത്തോളം തിളങ്ങുമെന്ന് അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്. ഇത്തരത്തിൽ പുതുമുഖമായി വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് അപർണ ദാസ്. ഞാൻ പ്രകാശൻ എന്ന സിനിമയിൽ ചെറിയ റോളിൽ അഭിനയിച്ചാണ് തുടങ്ങിയതെങ്കിലും അപർണ ശ്രദ്ധനേടിയെടുത്തത് നായികയായി അരങ്ങേറിയെ സിനിമയിലൂടെയാണ്.

വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം എന്ന സിനിമയിലൂടെയാണ് അപർണ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം തമിഴിൽ വിജയ് ചിത്രമായ ബീസ്റ്റിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അപർണ അവതരിപ്പിച്ചു. സിനിമ പരാജയപ്പെട്ടെങ്കിലും തമിഴ് നാട്ടിലും ശ്രദ്ധനേടാൻ അപർണയ്ക്ക് സാധിച്ചിരുന്നു. പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലാണ് പിന്നീട് അപർണ നായികയായത്.

തമിഴിൽ സൂപ്പർഹിറ്റായ ദാദ എന്ന ചിത്രത്തിലാണ് പിന്നീട് അപർണ നായികയാകുന്നത്. കഴിഞ്ഞ വർഷം തെലുങ്കിൽ ആദികേശവ എന്ന സിനിമയിലും അപർണ അഭിനയിച്ചു. ഈ കഴിഞ്ഞ ദിവസമാണ് അപർണ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. നടൻ ദീപക് പറമ്പോലിനെയാണ് അപർണ വിവാഹം ചെയ്യാൻ പോകുന്നത്. ഏപ്രിൽ 24-നാണ് ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുന്നത്.

ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ തിളങ്ങിയ അപർണയുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. അപർണ നായികയായി അഭിനയിച്ച മനോഹരം എന്ന സിനിമയിൽ ദീപകും അഭിനയിച്ചിരുന്നു. മൊമെന്റ്‌സ്‌ ബൈ എലിമെന്റിറിക്സ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഞ്ജു കേളുനയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പൊളി ലുക്ക് എന്നാണ് അപർണയ്ക്ക് ചിത്രങ്ങൾക്ക് താഴെ ലഭിച്ചിരിക്കുന്നത്.