‘പിങ്ക് ലേഡി! ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നടി ഐമ റോസ്മി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ രംഗത്ത് സഹോദരങ്ങളായിട്ടുള്ള താരങ്ങൾ ശ്രദ്ധനേടിയിട്ടുള്ള ഒരുപാട് പേരുണ്ട്. ചേച്ചിയും അനിയത്തിയും ചേട്ടനും അനിയനും ഇങ്ങനെ സഹോദരങ്ങൾ സിനിമയിൽ വാഴുന്നത് മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ ഇരട്ടകളായ സഹോദരങ്ങൾ സിനിമയിൽ ശ്രദ്ധനേടിയിട്ടുള്ളത് വളരെ കുറവായിരിക്കും. ഇത്തരത്തിൽ ഒരുമിച്ച് അഭിനയിച്ച് സിനിമയിലേക്ക് എത്തിയവരാണ് ഐമ റോസ്മിയും ഐന എൽസ്മിയും.

ദൂരം എന്ന സിനിമയിലൂടെയാണ് ഐമയും ഐനയും അഭിനയ രംഗത്തേക്ക് വരുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ഐമയാണ് അഭിനയ രംഗത്ത് കുറച്ചുകൂടി ശോഭിച്ചത്. എങ്കിലും ഐനയും മലയാളികൾക്ക് സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിൽ ഐമയ്ക്ക് ഒപ്പം ഡാൻസ് വീഡിയോ ചെയ്തു അത് പങ്കുവച്ച് വൈറലാവാറുണ്ട്. ഐമ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് പ്രിയങ്കരിയായി മാറുന്നത്.

അതിൽ നിവിൻ പൊളിയുടെ സഹോദരിയുടെ വേഷത്തിലാണ് അഭിനയിച്ചത്. പിന്നീട് മോഹൻലാലിൻറെ മകളായി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും അഭിനയിച്ചു. ആ സിനിമയുടെ നിർമ്മാതാവായ സോഫിയ പോളിന്റെ മകനെയാണ് ഐമ വിവാഹം ചെയ്തത്. അവരുടെ തന്നെ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയ ആർഡിഎക്സിലും ശ്രദ്ധേയമായ ഒരു വേഷം ഐമ അവതരിപ്പിച്ചിരുന്നു.

ലിറ്റിൽ ഹാർട്ടസ് എന്ന സിനിമയാണ് ഇനി ഐമയുടെ വരാനുളളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഐമ ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിൽ തിളങ്ങിയിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത്തരം വേഷത്തിൽ ആദ്യമായിട്ടാണ് ഐമയെ ആരാധകർ കാണുന്നത്. പിങ്ക് ലേഡി എന്ന ക്യാപ്ഷനോടെ ദുബൈയിൽ നിന്നുള്ള ഫോട്ടോസാണ് ഐമ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ വൈറലായി കഴിഞ്ഞിട്ടുണ്ട്.