‘ഗുരുവായൂരപ്പനെ കണ്ട് തൊഴുത് അനുശ്രീയും അദിതിയും, വിഘ്നങ്ങൾ അകറ്റാൻ തേങ്ങ ഉടച്ചു..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഏറെ ഐശ്വര്യയുമുള്ള രണ്ട് നടിമാരാണ് അനുശ്രീയും അദിതി രവിയും. അനുശ്രീയെക്കാൾ മൂന്ന് വയസ്സ് ചെറുപ്പം ആണെങ്കിലും അദിതിയുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് താരം. ഇരുവരും ഒരുമിച്ച് ആദി, 12-ത് മാൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ആ സൗഹൃദവുമായി മുന്നോട്ട് പോകാറുണ്ട്. ഇരുവരും ഒരുമിച്ച് യാത്രകളും ചെയ്യാറുണ്ട്.

രണ്ടുപേരും കടുത്ത ഈശ്വര വിശ്വാസികളാണ്. അനുശ്രീ പല ക്ഷേത്രങ്ങളിലും പോകുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും അതിന്റെ ചിത്രങ്ങളും വീഡിയോസും ആരാധകർ ഏറ്റെടുക്കാറുണ്ട്. അദിതിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ അനുശ്രീയും അദിതിയും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ഒരു വീഡിയോയാണ് ട്രെൻഡായി മാറിയിരിക്കുന്നത്.

പ്രണവ് സി സുഭാഷ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ വീഡിയോയാണ് ഇത്. അദ്ദേഹം തന്നെയാണ് വീഡിയോ പങ്കുവച്ചിട്ടുളളത്. ഇരുവരും ഒരുമിച്ച് ഗുരുവായൂരമ്പലനടയിൽ നടക്കുന്നതിന്റെയും അവിടെയുള്ള കടയിൽ നിന്ന് നാളികേരം വാങ്ങി വിഘ്നങ്ങൾ അകറ്റാൻ വേണ്ടി അത് ഉടക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഭക്തിപൂർവ്വം ഇരുവരും ഒരുമിച്ച് ഗുരുവായൂരപ്പനെ തൊഴുത് നിൽക്കുന്നതും വീഡിയോയിലുണ്ട്.

റീൽ എടുക്കാൻ വേണ്ടി ഗുരുവായൂർ പോയതാണോ, തേങ്ങ ഉടക്ക് സ്വാമി, രണ്ടു പേരെയും കാണാൻ നല്ല ഭംഗിയുണ്ട് തുടങ്ങിയ കമന്റുകളും വന്നു. അതുപോലെ കൊതിപ്പിക്കല്ലേ, രണ്ട് സംഘികൾ തുടങ്ങിയ മോശം കമന്റും വീഡിയോയുടെ താഴെ വന്നിട്ടുണ്ട്. രണ്ട് നായികനടിമാർ അമ്പലത്തിൽ വന്നതോടെ ആരാധകർ കൂടുകയും ഇരുവർക്കും ഒപ്പം ആളുകൾ സെൽഫി എടുക്കുകയുമൊക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം.