‘ഭർത്താവിന് അമല പോളിനോടുള്ള സ്നേഹം കണ്ടോ! കണ്ടിട്ട് അസൂയ തോന്നുന്നെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തമിഴിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് അമല തെലുങ്കിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഒരുപിടി നല്ല കഥാപാത്രങ്ങൾ അമല അവതരിപ്പിച്ചിട്ടുണ്ട്. ആലുവ സ്വദേശിനിയായ അമല കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു.

ജഗത് ദേശായി എന്ന യുവാവുമായിട്ടാണ് അമല വിവാഹിതയായത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം താൻ ഗർഭിണി ആണെന്നുള്ള സന്തോഷവും അമല ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു. ആദ്യ ഭർത്താവ് തമിഴ് സംവിധായകൻ എഎൽ വിജയിയുമായി വിവാഹിതയായെങ്കിലും അമല ആ ബന്ധം വേർപിരിഞ്ഞിരുന്നു. പിന്നീട് ഒരു പഞ്ചാബി ഗായകനുമായുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും അതിൽ നിന്ന് താരം പിന്മാറി.

അതിന് ശേഷമാണ് ജഗതുമായി ഒന്നിച്ചത്. ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ വമ്പൻ വൈറലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അമല ഇപ്പോൾ. ഇതിനിടയിലും ജഗത്തിന് ഒപ്പമുള്ള നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അത്തരമൊരു പ്രണയാർദ്രമായ നിമിഷമാണ് വൈറലാവുന്നത്.

ജഗത്തിന് ഒപ്പം ഒന്നിച്ച് ചിരിച്ചുകളിച്ചിരിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. ജഗത് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. ഇതൊക്കെ ഇത്ര പബ്ലിക് ആയിട്ട് വേണോ എന്നും, കണ്ടിട്ട് അസൂയ തോന്നുന്നു, ചേട്ടൻ വേറെ മൂഡിൽ ആണെന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതമാണ് അമലയുടെ ഇനി വരാനുള്ള മലയാള സിനിമ. അടുത്ത മാസം സിനിമ റിലീസ് ചെയ്യും.