‘ഈ സിനിമ മേഖല എനിക്ക് കംഫർട്ടബിളായി തോന്നാൻ കാരണം നിങ്ങളാണ്..’ – താരങ്ങൾക്ക് നന്ദി പറഞ്ഞ് അനുശ്രീ

തന്റെ പുതിയ വീട് കാണാനും ആശീർവദിക്കാനും എത്തിയ താരങ്ങൾക്ക് നന്ദി പറഞ്ഞ് നടി അനുശ്രീ. ഈ കഴിഞ്ഞ ദിവസമായിരുന്നു നടി അനുശ്രീയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനം. അനുശ്രീ ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തന്റെ കുടുംബക്കാർക്കും അടുത്ത സുഹൃത്തുകൾക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ സിനിമ മേഖലയിൽ തന്റെ പുതിയ വീട്ടിലേക്ക് എത്തിയ താരങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് അനുശ്രീ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. “ഇൻഡസ്ട്രിയിൽ നിന്നുള്ള എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ.. ഈ സിനിമ ഇൻഡസ്ട്രിയിൽ എനിക്ക് കംഫർട്ടബിൾ ആയി തോന്നാൻ കാരണം നിങ്ങളാണ്.. എന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് തിളക്കവും ഗ്ലാമറും ചേർക്കാൻ നിങ്ങൾ എല്ലാവരും എത്തി.

ജനുവരി 26 ന് എന്നെ അനുഗ്രഹിക്കാൻ നിങ്ങളുടെ തിരക്കുകളിൽ നിന്ന് നിങ്ങൾ എടുത്ത പരിശ്രമം ഞാൻ ഒരിക്കലും മറക്കില്ല.. നിങ്ങളുടെ സൗഹൃദവും അനുഗ്രഹവും എപ്പോഴും ആഗ്രഹിക്കുന്നു. എല്ലാവർക്കും നന്ദി..”, അനുശ്രീ എല്ലാവർക്കുമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ദിലീപ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, ലാൽ ജോസ്, നിഥിൻ രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ വന്നിരുന്നു.

നടിമാരിൽ അപർണ ബാലമുരളി, സ്വാസിക, സുരഭി ലക്ഷ്മി, അദിതി രവി, ശിവദ, രചന നാരായണൻകുട്ടി, നിരഞ്ജന അനൂപ്, നമിത പ്രമോദ്, ഗ്രേസ് ആന്റണി, ആര്യ ബഡായ്, ഷിബില എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏവർക്കും ഒപ്പമുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവച്ചു. പ്രണവ് രാജ്, പ്രണവ് സി സുഭാഷ് എന്നിവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദിലീപിന്റെ വോയിസ് ഓഫ് സത്യനത്തിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചത്.