‘ഒരുമയുടെ മറ്റൊരു വർഷം കൂടി! വിവാഹ വാർഷികം ആഘോഷിച്ച്‌ നടി ഷീലു എബ്രഹാം..’ – ഫോട്ടോസ് വൈറൽ

വീപ്പിങ് ബോയ് എന്ന മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഷീലു എബ്രഹാം. ഭർത്താവ് എബ്രഹാം മാത്യു നിർമ്മിച്ച ആ സിനിമയിൽ ചെറിയ ഒരു വേഷത്തിലാണ് ഷീലു അഭിനയിച്ചത്. അതിന് ശേഷം മംഗ്ലീഷ് എന്ന സിനിമയിലും ഷീലു അഭിനയിച്ചു. ഷീ ടാക്സി എന്ന ചിത്രത്തിലാണ് ഷീലു ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യമായി ചെയ്യുന്നത്. അതിന് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചു.

ഭർത്താവ് നിർമ്മിച്ച നിരവധി സിനിമകളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. നായികയായി പോലും ഷീലു ചില സിനിമകളിൽ തിളങ്ങി. ആടുപുലിയാട്ടം, പട്ടാഭിരാമൻ എന്നീ സിനിമകളിലാണ് ഷീലു നായികയായി ആദ്യമായി അഭിനയിക്കുന്നത്. കോട്ടയം ഭരണങ്ങാനം സ്വദേശിനിയാണ് ഷീലു. അബാം മൂവീസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഓണറായ എബ്രഹാം മാത്യു 2005-ലാണ് ഷീലുവിനെ വിവാഹം ചെയ്യുന്നത്.

രണ്ട് കുട്ടികളും താരത്തിനുണ്ട്. വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തിയ ശീലുവിന് അവസരങ്ങൾ ലഭിക്കുക എന്നത് അത്ര പ്രയാസകരമായ ഒരു കാര്യം ആയിരുന്നില്ല. ഇരുപതിൽ അധികം സിനിമകളിൽ ഇതിനോടകം ഷീലു അഭിനയിച്ചിട്ടുണ്ട്. അതിലൊന്ന് തമിഴിലാണ്. രണ്ട് മക്കളുടെ അമ്മയാണെങ്കിലും ഇപ്പോഴും ഒരു ചെറുപ്പക്കാരിയെ പോലെയാണ് ശീലുവിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

ഈ കഴിഞ്ഞ ദിവസമായിരുന്നു ശീലുവിന്റെയും ഭർത്താവിന്റെയും പത്തൊൻപതാം വിവാഹ വാർഷികം. വിവാഹ വാർഷികം ഇരുവരും കേമമായി ആഘോഷിച്ചു. കേക്ക് മുറിച്ചും പരസ്പരം മാലയിട്ടും വിവാഹ വാർഷിക ദിനം കൊണ്ടാടി. മകളും മകനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. വിവാഹ വാർഷികം ആശംസിക്കുന്നതിന് ഒപ്പം ചിലർ മകൾ ചെൽസിയുടെ ലുക്കിനെ പറ്റിയും കിടിലം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.