‘പൂമുല്ല പന്തലുവേണ്ട.. താലപ്പൊലി നിറയും വേണ്ട!! പട്ടുപാവാടയിൽ ചുവടുവച്ച് അനുശ്രീ..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഇന്നത്തെ തലമുറയിൽ മലയാളത്തനിമയുള്ള നടിമാർ വളരെ കുറവാണെന്ന് പലപ്പോഴും പ്രേക്ഷകർ പറയുന്നത് കണ്ടിട്ടുണ്ട്. നാട്ടിൻപുറത്ത് നടക്കുന്ന കഥകളിൽ പോലും നായികയായി അഭിനയിക്കുന്നവർക്ക് മോഡേൺ ലുക്ക് തോന്നിപ്പിക്കുന്നതും സിനിമകളിൽ നമ്മൾ കാണുന്നതാണ്. ഇപ്പോഴുള്ള നടിമാരിൽ മലയാള തനിമയുള്ള നടിയായി വിശേഷിപ്പിക്കുന്ന ഒരാളാണ് നടി അനുശ്രീ.

2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുശ്രീ. ആദ്യ ചിത്രത്തിൽ തന്നെ ഒരു തനി നാട്ടിൻപുറത്ത് കാരിയായി അഭിനയിച്ച അനുശ്രീക്ക് ഒരുപാട് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടാനും സാധിച്ചിരുന്നു. അതിന് ശേഷം അനുശ്രീ അഭിനയിച്ച സിനിമകളിലും കൂടുതലും നാടൻ കഥാപാത്രങ്ങളായിരുന്നു.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അനുശ്രീ ഒരു തനിനാട്ടിൻപുറത്ത് കാരിയാണെന്ന് പ്രേക്ഷകർക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ജന്മനാട്ടിൽ നടക്കുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും വിവാഹ പരിപാടികളിലുമെല്ലാം അനുശ്രീ പങ്കെടുക്കാറുണ്ട്. പലപ്പോഴും അനുശ്രീ പ്രേക്ഷകർ കാണുന്നതും നാടൻ വേഷങ്ങൾ ധരിച്ചാണ്. അതുകൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയുമാണ് അനുശ്രീ.

പട്ടുപാവാടയിൽ അനുശ്രീ പലപ്പോഴും പ്രേക്ഷകർ കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ പട്ടുപാവാട ധരിച്ച് തനിനാടൻ ലുക്കിൽ മലയാളത്തിലെ കസ്തൂരിമാൻ എന്ന സിനിമയിലെ പ്രിയഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് അനുശ്രീ. അതിലെ “പൂമുല്ല പന്തലു വേണ്ട.. താലപ്പൊലി നിറയും വേണ്ട.. പൂക്കൈത ചോല വിരിപ്പില്ലേ..” എന്ന വരികൾക്കാണ് അനുശ്രീ പട്ടുപാവാടയിൽ ചുവടുവച്ചത്.