‘ആദ്യത്തെ ലേഡി ടൈറ്റിൽ വിന്നർ!! ബിഗ് ബോസ് സീസൺ ഫോർ വിജയിയായി ദിൽഷ..’ – ഏറ്റെടുത്ത് ആരാധകർ

ഇന്ത്യയിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയായി അറിയപ്പെടുന്ന ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അതിന്റെ പതിപ്പുകൾ സംപ്രേക്ഷണം നടക്കുന്നുണ്ട്. മലയാളത്തിൽ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത് നടൻ മോഹൻലാലാണ്. നാലാമത്തെ സീസണാണ് അതിന്റെ ഫിനാലെയിൽ എത്തി നിൽക്കുകയാണ്. ആരാകും ബിഗ് ബോസ് വിജയി എന്നറിയാൻ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നു.

ബിഗ് ബോസ് സീസൺ ഫോർ വിന്നറായി ഇപ്പോൾ ദിൽഷ പ്രസന്നനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ദിൽഷ വിജയി ആയിരിക്കുന്നത്. മുഹമ്മദ് ബ്ലേസ്ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വോട്ടിങ്ങിൽ ദിൽഷാ ഒന്നാമത് എത്തിയത്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയി മുന്നേറിയാണ് ദിൽഷ ഫൈനലിൽ എത്തിയത്. അതുകൊണ്ട് തന്നെ വിജയിയാകാൻ അർഹയായ ഒരാളാണ്.

ആ ടാസ്കിൽ തന്നെ രണ്ടാമത് എത്തിയത് ബ്ലെസ്ലി ആയിരുന്നു. അതുകൊണ്ട് തന്നെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ വോട്ടിങ്ങിലും ഇരുവരും തന്നെ എത്തി. മൂന്നാം സ്ഥാനത്ത് എത്തിയത് റിയാസ് സലിം എന്ന മത്സരാർത്ഥി ആയിരുന്നു. ബിഗ് ബോസ് വിജയിയാകുമെന്ന് കുറച്ച് പേരെങ്കിലും പ്രതീക്ഷിച്ച ഒരാളായിരുന്നു റിയാസ്. പല സിനിമ-സീരിയൽ താരങ്ങളുടെയും പിന്തുണയും റിയാസ് സലീമിന് ഉണ്ടായിരുന്നു.

ലക്ഷ്മി പ്രിയ നാലാം സ്ഥാനത്ത് എത്തിയപ്പോൾ ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം നേടി. ഫിനാലെ എപ്പിസോഡിൽ ഫൈനൽ സിക്സിൽ നിന്ന് ആദ്യം പുറത്തായത് സൂരജ് ആയിരുന്നു. ബിഗ് ബോസ് സീസണുകളിൽ ഏറ്റവും മികച്ച സീസണുകളിൽ ഒന്നാണ് ഈ കഴിഞ്ഞത്. പല വിഭാഗത്തിലുള്ള മത്സരാർത്ഥികളാണ് ഈ തവണ പങ്കെടുത്തിരുന്നത്. അതുകൊണ്ട് തന്നെ ഷോയ്ക്ക് ഇരട്ടി പ്രേക്ഷകരും ഉണ്ടായി.