‘അമ്പോ!! ഞെട്ടിച്ചു കളഞ്ഞു!! ജിമ്മിൽ കഠിനമായ വർക്ക്ഔട്ടുമായി സീരിയൽ നടി അനുമോൾ..’ – വീഡിയോ കാണാം

സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾക്ക് ഇന്ന് സിനിമ താരങ്ങൾക്ക് ലഭിക്കുന്ന അതെ പിന്തുണ സോഷ്യൽ മീഡിയകളിൽ ലഭിക്കാറുണ്ട്. ടെലിവിഷൻ മേഖലയിൽ നിരവധി സീരിയലുകളാണ് പല ചാനലുകളായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. പുതിയ പുതിയ താരങ്ങൾ വരുന്നതും അവർക്ക് സമൂഹ മാധ്യമങ്ങളിൽ ദിവസങ്ങൾക്കുള്ളിൽ ആരാധകരുണ്ടാവുന്നത് സ്ഥിരം കാഴ്ചയാണ്.

അനിയത്തി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന കലാകാരിയാണ് അനുമോൾ ആർ.എസ്. സീരിയലിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും അനുവിന് ആരാധകരെ ലഭിക്കുന്നത് ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ്. ആ പ്രോഗ്രാമിൽ പങ്കെടുത്ത ശേഷം ഒരുപാട് പ്രേക്ഷകർ അനുവിനെ തിരിച്ചറിയാൻ തുടങ്ങി. അനുകുട്ടി എന്നാണ് താരത്തിനെ ആരാധകർ വിളിക്കുന്നത്.

സെലിബ്രിറ്റി ഗെയിം ഷോയായ സ്റ്റാർ മാജിക്കിൽ അനുവിന്റെ പൊട്ടത്തരങ്ങളും തമാശകളുമെല്ലാം പ്രേക്ഷകരെ അനുവിനെ പ്രിയങ്കരിയാക്കാൻ മാറ്റാൻ കാരണമായി. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനു അഭിനയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് ആ സീരിയലിൽ നിന്ന് താരം പിന്മാറി. പക്ഷേ സ്റ്റാർ മാജിക്കിൽ സ്ഥിരം പങ്കെടുക്കുന്ന ഒരാളാണ് അനു.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അനു. ജിമ്മിൽ പോയി തുടങ്ങിയോ, തടി കുറക്കാനുള്ള പരിപാടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വർക്ക് ഔട്ട് ചെയ്ത തളർന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കാർഡിയോ വർക്ക് ഔട്ടുകളാണ് അനു കൂടുതലായി ചെയ്തിരിക്കുന്നത്.