ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ട് മണിക്കൂറുകൾ ആയെങ്കിലും അതുമായി ബന്ധപ്പെട്ട വീഡിയോസും ചിത്രങ്ങളും വാർത്തകളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നുണ്ട്. പലരും പൊങ്കാലയുടെ തിരക്ക് ഒക്കെ കഴിഞ്ഞ് വീട്ടിൽ ഇന്നാണ് ചിത്രങ്ങളൊക്കെ പങ്കുവച്ചിട്ടുള്ളത്. സിനിമ, സീരിയൽ നടിമാരുടെ പൊങ്കാല ചിത്രങ്ങളും വീഡിയോസും ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ തന്നെ നിൽക്കുന്നുണ്ട്.
ആ കൂട്ടത്തിൽ ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്ന പേരാണ് സീരിയൽ നടിയായ അനുമോൾ ആർ.എസ് കാർത്തുവിന്റെത്. അങ്ങനെ പറയുന്നതിനേക്കാൾ സ്റ്റാർ മാജിക്കിന്റെ സ്വന്തം അനുകുട്ടി എന്ന് പറഞ്ഞാലാണ് മലയാളികൾക്ക് പെട്ടന്ന് താരത്തെ പിടികിട്ടുന്നത്. അനിയത്തി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന അനുമോൾ, ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന പരമ്പരയുടെ ഭാഗമായി ശ്രദ്ധനേടി.
ആ സമയത്ത് തന്നെ സ്റ്റാർ മാജിക്കിൽ നിറസാന്നിധ്യമായി മാറിയ അനുമോൾ, ഇപ്പോഴും അവിടെ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഫ്ലാവേഴ്സ് ചാനലിലെ ‘സുരഭിയും സുഹാസിനിയും’ എന്ന ഹാസ്യ പരമ്പരയിലും അനുമോൾ പ്രധാന വേഷത്തിലാണ് അഭിനയിച്ചത്. മൂന്ന് മാസം മുമ്പാണ് ആ സീരിയൽ അവസാനിച്ചത്. അനുമോളും പൊങ്കാല ഇടാൻ എത്തിയിരുന്നു. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് അനു എത്തിയത്.
View this post on Instagram
പട്ടുപാവാടയും ബ്ലൗസും ധരിച്ച് പൊങ്കാല ഇടുന്നവർക്ക് ഇടയിലൂടെ ഓടി നടക്കുന്ന അനുമോളുടെ വീഡിയോ താരം തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പൊങ്കാല ഇടാൻ തന്നെയല്ലേ പോയത് റീൽ എടുക്കാനാണോ എന്നൊക്കെ ചില ചോദ്യങ്ങളും കമന്റിലൂടെ വന്നിട്ടുണ്ട്. അനുമോൾ പൊങ്കാല ഇടുന്ന വീഡിയോയും യൂട്യൂബർ ആയതുകൊണ്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഉദ്‌ഘാടനങ്ങളിലും അനുമോൾ സജീവമാണ്.