2010-ൽ റിലീസായ കണ്ണുകുല്ല എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തു ചുവടു വെച്ച മലയാളി താരം ആണ് അനുമോൾ. അതെ വർഷം തന്നെ താരം രാമർ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ശേഷം 2012 ൽ സംവിധായകനും അഭിനയതവും ആയ പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിൽ ചുവടു വെക്കുന്നത്.
ആ ചിത്രത്തിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 2013 ൽ അനൂപ് മേനോൻ ജയസൂര്യ കോമ്പയിൽ ഇറങ്ങിയ ഡേവിഡ് ആൻഡ് ഗോളിയത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം, പറയാൻ ബാക്കി വെച്ചത്, തമിഴ് ചിത്രം സൂരൻ, ജംനാപ്യാരി, പട്ടാഭിരാമൻ, പത്മിനി തുടങ്ങി മലയാളം തമിഴ് ഭാഷകളിലായി ഇരുപത്തിയെട്ടോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മലയാളം തമിഴ് സംസ്കൃതം ബംഗാളി ഭാഷകളിലായി പതിമൂന്നോളം ചിത്രങ്ങൾ ആണ് താരത്തിന്റെ റിലീസിനായി ഒരുങ്ങുന്നത്. രണ്ടു വെബ് സീരീസ് ഇതു കൂടാതെ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ്. മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും സ്വന്തം യുട്യൂബ് ചാനലിലൂടെയും ആണ്.
മികച്ച സ്വീകാര്യതയാണ് മലയാളികൾ താരത്തിന് നൽകുന്നത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നതു. വാഗമൺ ട്രിപ്പിൽ എടുത്ത ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നതു. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിൽ താരം പൂക്കളുമായി നിൽക്കുന്ന അതീവ സുന്ദരിയായി ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.